ട്രംപറിയാതെ അമേരിക്കൻ ജനറൽമാരുടെ യോഗം
അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിൻ്റെ അറിവില്ലാതെ അമേരിക്കൻ സേനയിലെ മുഴുവൻ ജനറൽമാരുടേയും യോഗം വിളിച്ച് യുദ്ധകാര്യമന്ത്രി പീറ്റർ ഹെഗ്സെത്. അമേരിക്കൻ സേനയിലുള്ളത് 800 ജനറൽമാരാണ്. അതിൽ 44 ചതുർ നക്ഷത്ര ജനറൽമാരും . ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ചുമതലയുള്ളവർ അത്യുന്നതരായ ഈ നാല് നക്ഷത്രക്കാരാണ്.
ഇത്തരം ഒരു നിർണായക മീറ്റിങ്ങിന്റെ അജണ്ടയെ കുറിച്ച് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ ഏതു മീറ്റിംഗ് ആണ് എന്ന് ട്രംപ് തിരിച്ചു ചോദിക്കുകയാണ് ഉണ്ടായത്. അപ്പോൾ അവിടെയുണ്ടായിരുന്ന വൈസ് പ്രസിഡണ്ട് ജെ.ഡി വാൻസാണ് ഇത്തരം ഒരു മീറ്റിംഗ് പീറ്റർ ഹെഗ്സെത് വിളിച്ചിട്ടുണ്ടെന്ന കാര്യം അദ്ദേഹം അറിയുന്നത്. അതറിഞ്ഞ് ഉടനെ അത് നല്ല കാര്യം എന്നതായിരുന്നു ട്രംപിന്റെ പ്രതികരണം.
യുഎസ് മിലിട്ടറി കേന്ദ്രമായ പെൻ്റഗണി നു പോലും ഇത്തരമൊരു മീറ്റിങ്ങിന്റെ അജണ്ടയെ കുറിച്ച് ധാരണ ഇല്ലെന്നാണ് അറിയുന്നത്. ലോക സാഹചര്യവും വളരെ സങ്കീർണമായ ഒരു അവസ്ഥയിൽ നിൽക്കുമ്പോൾ മുഴുവൻ ജനറൽ മാരെയും ഈ വിധം വിളിക്കുന്നതിലെ ആശങ്കയും ഇതിനിടെ ഉയരുന്നുണ്ട്.
പീറ്റർ ഹെഗ്സെത്തിൻ്റെ ആലോചനയില്ലാത്ത, സ്വന്തം നിലയിലെ തീരുമാനമാണോ ഇത്തരം ഒരു മീറ്റിങ്ങിന്റെ കാരണമെന്നും ചർച്ച ചെയ്യപ്പെടുന്നു. ഇത്തരത്തിൽ അപക്വമായ തീരുമാനങ്ങൾ എടുക്കുന്ന വ്യക്തിയാണ് യുദ്ധകാര്യ മന്ത്രി പീറ്റർ ഹെഗ്സെത്.
