Skip to main content

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി; മരിച്ചത് മലപ്പുറം സ്വദേശി

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. മലപ്പുറം തേഞ്ഞിപ്പാലം സ്വദേശി കുട്ടിഹസന്‍(67) ആണ് മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികില്‍സയിലിരിക്കെ മരിച്ചത്. ഈ മാസം 25നായിരുന്നു ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.........

എസ്.എന്‍ കോളേജ് കേസ്; വെള്ളാപ്പള്ളിക്കെതിരെ മുഖ്യമന്ത്രിക്ക് കത്തയച്ച് വി.എം സുധീരന്‍

വെള്ളാപ്പള്ളിക്കെതിരെയുള്ള എസ്.എന്‍ കോളേജ് ഫണ്ട് തിരിമറി കേസ് ചൂണ്ടിക്കാണിച്ച് മുഖ്യമന്ത്രിക്ക് കത്തയച്ച് വി.എം സുധീരന്‍. വെള്ളാപ്പള്ളി എസ്.എന്‍.ഡി.പി യോഗത്തിന്റെ തലപ്പത്ത് ഇരുന്നു കൊണ്ട് ഗുരുവചനങ്ങള്‍ക്ക് വിരുദ്ധമായ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നതെന്ന് കത്തില്‍ ആരോപിക്കുന്നു. അതുകൊണ്ട്..........

സംസ്ഥാനത്ത് ഇന്ന് രോഗം സ്ഥിരീകരിച്ചത് 1167 പേര്‍ക്ക്, 888 സമ്പര്‍ക്ക രോഗികള്‍

ഇന്ന് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത് 1167 പേര്‍ക്ക്. ഇതില്‍ 888 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. പത്രസമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജനാണ് ഇക്കാര്യം അറിയിച്ചത്. 679 പേര്‍ രോഗമുക്തി നേടി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 55 പേരുടെ ഉറവിടം വ്യക്തമല്ല. വിദേശത്ത്............

ജീവനക്കാരില്‍ ഒരാള്‍ക്ക് കൊവിഡ്; മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ സ്വയം നിരീക്ഷണത്തില്‍

മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഔദ്യോഗിക വസതിയിലെ ഒരാള്‍ക്ക് കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് മന്ത്രി സ്വയം നിരീക്ഷമണത്തില്‍ പ്രവേശിച്ചു. ഇന്ന് നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് ജീവനക്കാരിക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് മന്ത്രി സ്വയം നിരീക്ഷണത്തില്‍ പോകുന്നത്............

മുഖ്യമന്ത്രിയുടെ ഓഫീസ് അഴിമതിയുടെ പ്രഭവ കേന്ദ്രം; ചെന്നിത്തല

മുഖ്യമന്ത്രിയുടെ ഓഫീസ് അഴിമതിയുടെ പ്രഭവ കേന്ദ്രമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അഴിമതി, സ്വജനപക്ഷപാതം, ധൂര്‍ത്ത്, കൊള്ള എന്നിവയുടെ ഉറവിടമായി സംസ്ഥാന സര്‍ക്കാരും മുഖ്യമന്ത്രിയുടെ ഓഫീസും മാറിയെന്നും ചെന്നിത്തല. മുഖ്യമന്ത്രി രാജിവെച്ച് സി.ബി.ഐ..........

റെക്കോഡുകള്‍ ഭേദിച്ച് സ്വര്‍ണവില; പവന് 600 രൂപ കൂടി 39,200 രൂപയായി

തുടര്‍ച്ചയായി ഏഴാമത്തെ ദിവസവും സംസ്ഥാനത്ത് സ്വര്‍ണവില റെക്കോഡ് കുറിച്ചു. ചൊവ്വാഴ്ച പവന് 600 രൂപ കൂടി 39,200 രൂപയായി. 4,900 രൂപയാണ് ഗ്രാമിന്റെ വില. ആഗോള വിപണിയിലെ വിലവര്‍ധനവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. കഴിഞ്ഞ ദിവസം ഗ്രാമിന്............

സ്വര്‍ണക്കടത്ത് കേസ്; ശിവശങ്കറിനെ ചോദ്യം ചെയ്യുന്നത് രണ്ടാം ദിവസവും തുടരുന്നു

 

സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രൈവറ്റ് സെക്രട്ടറി എം.ശിവശങ്കറിനെ എന്‍.ഐ.എ ചോദ്യം ചെയ്യുന്നത് രണ്ടാം ദിവസവും തുടരുന്നു. ശിവശങ്കര്‍ രാവിലെ 10 മണിക്ക് എന്‍.ഐ.എ ഓഫീസില്‍ ഹാജരായി..............

സംസ്ഥാനത്ത് 702 പേര്‍ക്ക് കൊവിഡ്, 745 പേര്‍ക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 702 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായും 745 പേര്‍ രോഗമുക്തി നേടിയതായും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 483 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു. 35 പേരുടെ ഉറവിടം വ്യക്തമല്ല. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 75 പേര്‍ വിദേശത്ത്...........

സ്വര്‍ണ്ണക്കടത്ത് കേസ്; ശിവശങ്കറിന്റെ ചോദ്യം ചെയ്യല്‍ 8 മണിക്കൂര്‍ പിന്നിട്ടു

സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ ചോദ്യം ചെയ്യല്‍ 8 മണിക്കൂര്‍ പിന്നിട്ടു. രാവിലെ 9.30ഓടെ ആരംഭിച്ച ചോദ്യം ചെയ്യല്‍ ഇപ്പോഴും തുടരുകയാണ്. ചോദ്യം ചെയ്യലിനൊടുവില്‍ ശിവശങ്കറിനെ അറസ്റ്റ് ചെയ്യുമോ അതോ വിട്ടയക്കുമോ എന്നാണ് കേരളം ഉറ്റുനോക്കുന്നത്..........