Skip to main content

ഗണ്‍മാന്റെ നിയമനത്തില്‍ ദുരൂഹത, മുഖ്യമന്ത്രിയുടെ പങ്കാളിത്തം വെളിപ്പെടുന്നു; കെ സുരേന്ദ്രന്‍

മുഖ്യമന്ത്രിയുടെ ഓഫീസിന്റെ സഹായം സ്വര്‍ണ്ണക്കടത്ത് സംഘത്തിന് ലഭിച്ചിട്ടുണ്ടെന്ന് കെ.സുരേന്ദ്രന്‍. ആത്മഹത്യക്ക് ശ്രമിച്ച യു.എ.ഇ അറ്റാഷെയുടെ ഗണ്‍മാന്റെ നിയമനത്തില്‍ ദുരൂഹത ഉണ്ടെന്നും സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെയും അദ്ദേഹത്തിന്റെ ഓഫീസിന്റെയും പങ്കാളിത്തം കൂടുതല്‍ തെളിഞ്ഞ്............

ബാലഭാസ്‌കറിന്റെ മരണം; ഒരു കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഡ്രൈവര്‍ കോടതിയില്‍

ബാലഭാസ്‌കറിന്റെ ഡ്രൈവര്‍ അര്‍ജുന്‍ ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് മോട്ടോര്‍ ആക്‌സിഡന്റ് ക്ലൈംസ് ട്രിബ്യൂണലിനെ സമീപിച്ചു. ബാലഭാസ്‌കറാണ് അപകട സമയത്ത് വാഹനം ഓടിച്ചിരുന്നതെന്നും ബാലഭാസ്‌കറിന്റെ അലക്ഷ്യമായ ഡ്രൈവിങ്ങാണ് അപകട............

തിരുവനന്തപുരത്ത് കീം പരീക്ഷ എഴുതിയ രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് കൊവിഡ്

തിരുവനന്തപുരത്ത് എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷ(കീം) എഴുതിയ രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് കൊവിഡ് ബാധ. തൈക്കാട്, കരമന കേന്ദ്രങ്ങളില്‍ പരീക്ഷ എഴുതിയ വിദ്യാര്‍ത്ഥികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. പൊഴിയൂര്‍, കരകുളം സ്വദേശികളാണ് ഇവര്‍. തിങ്കളാഴ്ച...........

സംസ്ഥാനത്ത് ഇന്ന് 794 പുതിയ രോഗികള്‍, 519 സമ്പര്‍ക്ക രോഗികള്‍

സംസ്ഥാനത്ത് ഇന്ന് 794 പേര്‍ക്ക് കൂടി പുതുതായി രോഗം സ്ഥിരീകരിച്ചു. തിരുവനന്തപുരം 182, കോഴിക്കോട് 92, കൊല്ലം 79, എറണാകുളം 72, ആലപ്പുഴ 53, മലപ്പുറം 50, പാലക്കാട് 49, കണ്ണൂര്‍ 48, കോട്ടയം 46, തൃശ്ശൂര്‍ 42, കാസര്‍കോട് 28, വയനാട് 26, ഇടുക്കി 24, പത്തനംതിട്ട 3 എന്നിങ്ങനെയാണ് ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ..............

കേന്ദ്രമന്ത്രി വി മുരളീധരന്‍ നിശബ്ദത പാലിക്കുന്നത് എന്തുകൊണ്ട്?

സ്വര്‍ണ്ണക്കള്ളക്കടത്ത് കേസില്‍ പ്രതികള്‍ പിടിക്കപ്പെടുന്നത് വരെ കേന്ദ്രമന്ത്രി വി മുരളീധരനും മുഖ്യമന്ത്രി പിണറായി വിജയനും തമ്മില്‍ ഇടയ്ക്കിടയ്ക്ക് പ്രസ്താവന യുദ്ധം നടന്നിരുന്നു. ദിനംപ്രതി എന്നോണം ഈ പ്രസ്താവന യുദ്ധം നടന്നുകൊണ്ടിരുന്നു. എന്നാല്‍..........

സ്വര്‍ണ്ണക്കടത്ത് : അന്വേഷണ സംഘത്തിന്റെ വല നീളുന്നത് സിനിമയിലേക്കോ?

അധികാര സ്ഥാനങ്ങളേയും രാഷ്ട്രീയ നേതൃത്വങ്ങളേയും സംശയ നിഴലിലാക്കിയ സ്വര്‍ണ്ണക്കള്ളക്കടത്തിന്റെ അന്വേഷണ വഴികള്‍ നീളുന്നത് മലയാള സിനിമ നിര്‍മ്മാണ മേഖലയിലേക്കെന്ന് സൂചന. അധികാരം, രാഷ്ട്രീയം, അധോലോകം, സിനിമ എല്ലാം ഉള്‍പെട്ട ഈ കേസ് സസ്‌പെന്‍സ് ത്രില്ലര്‍ സിനിമകളെ...........

പിടിമുറുക്കി സി.പി.എം; മന്ത്രിമാരുടെ സ്റ്റാഫിന് പെരുമാറ്റച്ചട്ടം വരുന്നു

പാര്‍ട്ടിക്ക് സര്‍ക്കാരില്‍ നിയന്ത്രണം കുറയുന്നുവെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ മന്ത്രിമാരുടെ സ്റ്റാഫിന് പെരുമാറ്റച്ചട്ടം ഏര്‍പ്പെടുത്താന്‍ സി.പി.എം തീരുമാനം. ഈ മാസം 23നാണ് യോഗം തീരുമാനിച്ചിട്ടുള്ളത്. മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷണനും...............

പിണറായിക്കെതിരെ നടപടി എടുക്കണം; യെച്ചൂരിക്ക് ചെന്നിത്തലയുടെ കത്ത്

സര്‍ക്കാര്‍ നേരിടുന്ന അഴിമതി ആരോപണം, സ്വജനപക്ഷപാതം, ക്രിമിനല്‍വല്‍കരണം എന്നീ ആരോപണങ്ങള്‍ എടുത്തു പറഞ്ഞ് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് കത്തയച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്വന്തം പാര്‍ട്ടി ഓഫീസ് അഴിമതിക്കാര്‍ക്കും.........

സംസ്ഥാനത്ത് ഇന്ന് 821 പേര്‍ക്ക് കൊവിഡ്, 629 സമ്പര്‍ക്ക രോഗികള്‍

കേരളത്തില്‍ ഇന്ന് 821 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി കെ.കെ ഷൈലജ ടീച്ചര്‍. തിരുവനന്തപുരം 222, എറണാകുളം 98, പാലക്കാട് 81, കൊല്ലം 75, തൃശ്ശൂര്‍ 61, കാസര്‍കോട് 57, ആലപ്പുഴ 52, ഇടുക്കി 49, പത്തനംതിട്ട 35, കോഴിക്കോട് 32, മലപ്പുറം 25, കോട്ടയം 20, കണ്ണൂര്‍ 13, വയനാട് 1 എന്നിങ്ങനെയാണ്............

ഫൈസല്‍ ഫരീദ് അറസ്റ്റില്‍

തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസിലെ മൂന്നാം പ്രതി തൃശൂര്‍ കൊടുങ്ങല്ലൂര്‍ മൂന്നുപീടിക സ്വദേശി ഫൈസല്‍ ഫരീദ് (36) ദുബായ് പൊലീസിന്റെ പിടിയില്‍. ഫൈസലിനെ വൈകാതെ ഇന്ത്യയ്ക്ക് കൈമാറുമെന്നാണ് വിവരം. നയതന്ത്ര ബാഗേജില്‍ കേരളത്തിലേയ്ക്കു സ്വര്‍ണം കടത്തിയ കേസിലെ മൂന്നാം പ്രതിയാണ് ഫൈസല്‍.....