Skip to main content

മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഔദ്യോഗിക വസതിയിലെ ഒരാള്‍ക്ക് കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് മന്ത്രി സ്വയം നിരീക്ഷമണത്തില്‍ പ്രവേശിച്ചു. ഇന്ന് നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് ജീവനക്കാരിക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് മന്ത്രി സ്വയം നിരീക്ഷണത്തില്‍ പോകുന്നത് തീരുമാനിച്ചത്. ആന്റിജന്‍ പരിശോധനയില്‍ മന്ത്രിയുടെ ഫലം നെഗറ്റീവ് ആണ്. മുന്‍കരുതല്‍ എന്ന നിലയിലാണ് നിരീക്ഷണത്തില്‍ പ്രവേശിക്കുന്നത് എന്ന് മന്ത്രി വ്യക്തമാക്കി.

കൊവിഡ് സ്ഥിരീകരിച്ച ജീവനക്കാരിക്ക് ഒപ്പം ജോലി ചെയ്തിരുന്ന മറ്റ് ജീവനക്കാരോടും സ്വയം നിരീക്ഷണത്തില്‍ പോകാനും മന്ത്രി നിര്‍ദേശം നല്‍കി.