Skip to main content

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. മലപ്പുറം തേഞ്ഞിപ്പാലം സ്വദേശി കുട്ടിഹസന്‍(67) ആണ് മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികില്‍സയിലിരിക്കെ മരിച്ചത്. ഈ മാസം 25നായിരുന്നു ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പ്രമേഹം, രക്തസമ്മര്‍ദം, ഹൃദ്രോഗ പ്രശ്‌നങ്ങള്‍ എന്നിവയും ഇദ്ദേഹത്തിന് ഉണ്ടായിരുന്നു എന്ന് മെഡിക്കല്‍ കോളേജ് അധികൃതര്‍ വ്യക്തമാക്കി.

കൊണ്ടോട്ടി മാര്‍ക്കറ്റില്‍ മത്സ്യ ഏജന്റായി പ്രവര്‍ത്തിക്കുന്ന ഇദ്ദേഹത്തിന്റെ മകന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഹസനും കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു.