Skip to main content

ബിനീഷ് കോടിയേരി ബോസെന്ന് അനൂപ്, നടന്നത് വന്‍ സാമ്പത്തിക ഇടപാടുകളെന്ന് ഇ.ഡി

ലഹരിമരുന്നു കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരിക്കെതിരായ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.)റിപ്പോര്‍ട്ട് പുറത്ത്. ബിനീഷ് കോടിയേരിയാണ് തന്റെ 'ബോസെ'ന്ന് ലഹരിമരുന്ന് കേസില്‍ അറസ്റ്റിലായ അനൂപ് മൊഴി നല്‍കിയതായി...........

യൂണിടാക് നല്‍കിയ ഫോണ്‍ ലഭിച്ചവരില്‍ എം.ശിവശങ്കറും

വടക്കാഞ്ചേരി ലൈഫ് പദ്ധതിയുടെ നിര്‍മ്മാണക്കരാറിനായി യൂണിടാക് എം.ഡി സന്തോഷ് ഈപ്പന്‍ കമ്മീഷന്‍ തുകയ്ക്ക് പുറമെ വാങ്ങിനല്‍കിയ അഞ്ച് ഐ ഫോണുകളില്‍ ഒന്ന് ലഭിച്ചത് എം.ശിവശങ്കറിന്. താന്‍ ഉപയോഗിക്കുന്ന ഫോണുകള്‍ സംബന്ധിച്ച് എന്‍ഫോഴ്‌സ്‌മെന്റ്............

അനൂപ് ബിനാമി, ബിനീഷ് കോടിയേരി കള്ളപ്പണം വെളുപ്പിച്ചു; ഇ.ഡി

മയക്കുമരുന്ന് കേസില്‍ പിടിയിലായ മുഹമ്മദ് അനൂപിനെ ബിനാമിയാക്കി കമ്പനികള്‍ തുടങ്ങിയത് ബിനീഷ് കോടിയേരിയാണെന്നും ഈ ബിസിനസ് മറയാക്കി ബിനീഷ് കള്ളപ്പണം വെളുപ്പിച്ചുവെന്നും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ബിനീഷിനെതിരെ കള്ളപ്പണ നിരോധന നിയമത്തിലെ നാലും അഞ്ചും............

സംസ്ഥാനത്ത് ഇന്ന് 7020 പേര്‍ക്ക് കൊവിഡ്, 8474 പേര്‍ക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 7020 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 8474 പേര്‍ ഇന്ന് രോഗമുക്തി നേടി. ഇന്ന് കൊവിഡ് സ്ഥിരീകരിച്ചവരില്‍ 6037 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ ഉണ്ടായത്. 734 പേരുടെ രോഗഉറവിടം...........

ബിനീഷ് കോടിയേരിയെ നാല് ദിവസം എന്‍ഫോഴ്‌സ്‌മെന്റ് കസ്റ്റഡിയില്‍ വിട്ടു

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത ബിനീഷ് കോടിയേരിയെ നാല് ദിവസം കസ്റ്റഡിയില്‍ വിട്ടു. നാലു ദിവസം കസ്റ്റഡിയില്‍ വേണമെന്ന ഇ.ഡിയുടെ ആവശ്യം കോടതി അംഗീകരിച്ചു. ഇന്ന് ഉച്ചയോടെ അറസ്റ്റ് രേഖപ്പെടുത്തിയശേഷം ബിനീഷിനെ സിറ്റി സിവില്‍ കോടതിയില്‍...........

ബിനീഷ് കോടിയേരി അറസ്റ്റില്‍

ബിനീഷ് കോടിയേരിയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട കേസിലാണ് അറസ്റ്റ്. മൂന്നര മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ്. ബിനീഷിനെ സിറ്റി സിവില്‍ കോടതിയില്‍ ഹാജരാക്കി. ഇ.ഡി നാല് ദിവസത്തേക്ക്..........

ശിവശങ്കര്‍ വിഷയത്തില്‍ സര്‍ക്കാരിന് ഉത്കണ്ഠയില്ല, മുഖ്യമന്ത്രി രാജിവെക്കില്ല; എം.വി ഗോവിന്ദന്‍

സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ അറസ്റ്റ് ചെയ്തതില്‍ സര്‍ക്കാരിനോ പാര്‍ട്ടിക്കോ ഉത്കണ്ഠയില്ലെന്നും  പിണറായി വിജയന്‍ മുഖ്യമന്ത്രി സ്ഥാനം രാജ്യം വെക്കേണ്ട സാഹചര്യമില്ലെന്നും...........

കള്ളപ്പണം വെളുപ്പിക്കല്‍ കേസ്; ശിവശങ്കര്‍ അഞ്ചാം പ്രതി, 7 ദിവസം ഇ.ഡി കസ്റ്റഡിയില്‍

മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍ ഇ.ഡി രജിസ്റ്റര്‍ ചെയ്ത കേസില്‍ അഞ്ചാം പ്രതി. എം.ശിവശങ്കറിനെ ഒരാഴ്ചത്തേക്ക് ഇ.ഡി കസ്റ്റഡിയില്‍ വിട്ടു. 14 ദിവസം കസ്റ്റഡിയില്‍ വേണമെന്നായിരുന്നു ഇ.ഡിയുടെ ആവശ്യം. ചോദ്യം ചെയ്യുമ്പോള്‍ ശിവശങ്കറിന് വിശ്രമം...........

നയതന്ത്ര ബാഗേജ് വിട്ടുകിട്ടാന്‍ ഇടപെട്ടു; കസ്റ്റംസിനെ വിളിച്ചത് ശിവശങ്കര്‍ സമ്മതിച്ചതായി ഇ.ഡി

നയതന്ത്രബാഗേജ് വിട്ടുനല്‍കാന്‍ ഇടപെട്ടെന്ന് ശിവശങ്കര്‍ സമ്മതിച്ചതായി ഇഡിയുടെ അറസ്റ്റ് മെമ്മോയില്‍ പരാമര്‍ശം. ഇതിനായി എം ശിവശങ്കര്‍ കസ്റ്റംസിനെ വിളിച്ചുവെന്നാണ് കണ്ടെത്തല്‍. ഇത് സ്വര്‍ണ്ണക്കടത്തില്‍ ശിവശങ്കറിന്റെ പങ്ക് വ്യക്തമാക്കുന്നതായി എന്‍ഫോഴ്‌സ്‌മെന്റ് പറയുന്നു. അറസ്റ്റ്............

സംസ്ഥാനത്ത് ഇന്ന് 8790 പേര്‍ക്ക് കൊവിഡ്, 7660 പേര്‍ക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 8790 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 178 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 7646 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 872 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 27 മരണങ്ങളാണ് ഇന്ന് കൊവിഡ്..........