Skip to main content

സദാനന്ദൻ മാസ്റ്ററിലൂടെ ഓർമ്മിക്കപ്പെടുന്നത് സിപിഎമ്മിന്റെ അക്രമരാഷ്ട്രീയം

Glint Staff
Sadanandan Master ,Swayamsevak, State Vice President, BJP Keralam
Glint Staff

പൂവിനെ ഇറുത്തു പോലും നോവിക്കാൻ മടിക്കുന്നവർക്കും ഉറുമ്പിനെ കൊല്ലാതിരിക്കാൻ ശ്രമിക്കുന്നവർക്കും അനുനിമിഷം ഓർമ്മിക്കാനുള്ള ജീവിക്കുന്ന രക്തസാക്ഷിയായി ബിജെപി സി.സദാനൻ മാസ്റ്ററെ കളത്തിലിറക്കിയിരിക്കുന്നു. അടുത്തിടെയാണ് ചില സിപിഎം നേതാക്കൾ പൂക്കളുടെ മൃദുലതയെക്കുറിച്ചും ഉറുമ്പിനെ കൊല്ലുന്നതിലെ ഹിംസാത്മകതയെ കുറിച്ചുമൊക്കെ വാചാലരായത്. കേരളത്തിൽ അമിത് ഷാ എത്തി ബിജെപിയുടെ പുതിയ കാര്യാലയം തലസ്ഥാനത്ത് ഉദ്ഘാടനം ചെയ്തു. പൊതുസമ്മേളനത്തിൽ 2026 ൽ കേരള ഭരണം ഏറ്റെടുക്കുക എന്ന ലക്ഷ്യവും പ്രഖ്യാപിച്ചു. അതിൻറെ പിറ്റേന്നാളാണ് സി. സദാനന്ദൻ മാസ്റ്ററെ രാജ്യസഭയിലേക്ക് രാഷ്ട്രപതി നാമനിർദേശം ചെയ്യുന്നത്.
     ബിജെപിയുടെ സംസ്ഥാന വൈസ് പ്രസിഡണ്ട് ആയിരുന്നെങ്കിലും സദാനന്ദൻ മാസ്റ്റർ കൂടുതൽ പ്രവർത്തനക്ഷമമായിരുന്നത് ആർഎസ്എസിന്റെ കർത്തവ്യങ്ങളി ലായിരുന്നു. മുപ്പതാമത്തെ വയസ്സിലാണ് സിപിഎം കാർ സദാനന്ദൻ മാസ്റ്ററുടെ രണ്ട് കാലും വെട്ടിയെറിഞ്ഞ് നിരത്തോരത്ത് ഉപേക്ഷിച്ചത്. 1995ൽ നടന്ന ആ സംഭവത്തിലെ പ്രതികൾക്കുള്ള ശിക്ഷാവിധി അപ്പില്‍ കോടതി ശരി വെച്ചത് ഏതായാലും നാൾ മുമ്പ് മാത്രം . വെപ്പുകാലിൽ രാജ്യസഭയിൽ എത്തുന്ന സാധാരണ മാസ്റ്റർ രാജ്യത്തിൻറെ തന്നെ ശ്രദ്ധ സിപിഎം ആക്രമണ രാഷ്ട്രീയത്തിലേക്ക് ശ്രദ്ധ തിരിപ്പിക്കാൻ ഇടയാക്കും. അതോടൊപ്പം അനുനിമിഷം സിപിഎമ്മിന്റെ അക്രമമുഖം കേരള ജനതയുടെ മനസ്സാക്ഷിയിൽ ഉണർത്തി കൊണ്ടിരിക്കുക എന്ന ദൗത്യവും ബിജെപിയുടെ ഈ നീക്കത്തിലൂടെ സാധ്യമാകുന്നു.