Skip to main content

കാസ -ആർഎസ്എസ് കൂട്ടുകെട്ട് മുന്നറിയിപ്പിനു പിന്നിൽ പി.ആർ തന്ത്രം

Glint Staff
CAsA Emblem
Glint Staff

മുഖ്യമന്ത്രി പിണറായി വിജയൻ പോലീസ് നേതൃത്വത്തിന് മുന്നറിയിപ്പ് നൽകിയിരിക്കുന്നു, കാസ-ആർഎസ്എസ് കൂട്ടുകെട്ടിനെ കുറിച്ച് സൂക്ഷ്മമായി നിരീക്ഷിക്കണമെന്ന് . കാസ എന്നാൽ ക്രിസ്ത്യൻ അസോസിയേഷൻ ഓഫ് സോഷ്യൽ ആക്ഷൻ. ഈ രണ്ട് സംഘടനകളും തമ്മിൽ കൂട്ടുകെട്ട് ഉണ്ടാവുകയാണെങ്കിൽ അത് എങ്ങനെയാണ് ഒരു ക്രമസമാധാന പ്രശ്നമായി സർക്കാർ കാണുന്നത് എന്ന് വ്യക്തമല്ല.
        ഈ മുന്നറിയിപ്പ് നൽകിയതിന്റെ പിന്നിലെ ഉദ്ദേശ്യം വളരെ വ്യക്തമാണ്. കാസയും ആർഎസ്എസും തമ്മിൽ ഒന്നിക്കുന്നു എന്നു വരുമ്പോൾ അതിൻറെ പ്രകടമായ അർത്ഥം രാഷ്ട്രീയമായി ബിജെപിയും കേരളത്തിലെ ക്രിസ്തീയ സമൂഹവും അടുക്കുന്നു എന്നുള്ളതാണ്. ഈ പുതിയ കൂട്ടുകെട്ട് ബിജെപിയുടെ ശക്തി വർദ്ധിപ്പിക്കും. ബിജെപിയുടെ ശക്തി വർദ്ധിക്കുന്നത് അനുസരിച്ച് കേരളത്തിൽ തെരഞ്ഞെടുപ്പുകൾ ത്രികോണ തലത്തിലേക്ക് മാറും. അത് ദോഷം ചെയ്യുക കോൺഗ്രസിനെയും യുഡിഎഫിനെയും ഗുണം ചെയ്യുക എൽഡിഎഫിനെയും ആയിരിക്കും.
      ഇതിനെല്ലാം പുറമേ ഇത്തരമൊരു മുന്നറിയിപ്പ് മുഖ്യമന്ത്രി നൽകുന്നതിന്റെ പിന്നിൽ പി ആർ ഏജൻസിയുടെ തന്ത്രത്തെ ഒന്ന് ശ്രദ്ധിച്ചു നോക്കിയാൽ കാണാവുന്നതാണ്. കാരണം പി ആർ ഏജൻസി അടുത്ത തെരഞ്ഞെടുപ്പിൽ കേന്ദ്ര അജണ്ടയായി നിശ്ചയിച്ചിട്ടുള്ളത് യുഡിഎഫ് വന്നാൽ കേരളം മുസ്ലിങ്ങളുടെ കയ്യിൽ ആകും എന്നതാണ്. ആ ഒരു നറേറ്റീവിലേക്ക് കാര്യങ്ങളെ നയിക്കുന്നതിന് വളരെയധികം സഹായകം ആകുന്ന ഒരു നിലപാടാണ് ഇപ്പോൾ മുഖ്യമന്ത്രിയുടെ ഈ മുന്നറിയിപ്പിലൂടെ പുറത്തേക്ക് വന്നിരിക്കുന്നത്. പ്രത്യക്ഷത്തിൽ ആർഎസ്എസിനും ബിജെപിക്കും ഒക്കെ എതിരാണെന്ന് തോന്നുമെങ്കിലും '