പശ്ചിമേഷ്യയിൽ പ്രകടമാകുന്നത് അമേരിക്കയുടെ പരോക്ഷമുഖം
അമേരിക്കയുടെ പരോക്ഷ മുഖമാണ് ഇസ്രായേലിലൂടെ പശ്ചിമേഷ്യ യുദ്ധഭൂമിയായി മാറിക്കൊണ്ടിരിക്കുന്നത്. അമേരിക്കൻ രാഷ്ട്രീയത്തെ നിയന്ത്രിക്കുന്ന ജൂത സമുദായത്തിന്റെ ശാക്തിക വലയമാണ് അതിന് പ്രധാന കാരണം. ഒരേസമയം ലോകസമാധാനത്തെ കുറിച്ച് പ്രസംഗിക്കുകയും അതിൻറെ പേരിൽ മറ്റു രാജ്യങ്ങളെ ആക്രമിക്കുകയും ചെയ്യുന്ന അമേരിക്ക ഇപ്പോൾ പശ്ചിമേഷ്യയിൽ ഇസ്രായേലിലൂടെ നടത്തിക്കൊണ്ടിരിക്കുന്നത് തികച്ചും നരഹത്യയാണ്.
ഹമാസിനെക്കൊണ്ട് ഇസ്രായേലിനെതിരെ ആദ്യ ആക്രമണം നടത്തിയതിന്റെ പിന്നിൽ പോലും ഇസ്രായേൽ ചാരസംഘടനയായ മൊസാദിന്റെ കൈകൾ ഉണ്ടോ എന്ന് ഇപ്പോൾ സംശയിക്കേണ്ടിയിരിക്കുന്നു. പേജർ -വാക്കിടോക്കി സ്ഫോടനങ്ങളുടെ ആസൂത്രണം ആ സംശയത്തിന് ആക്കം കൂട്ടുകയും ചെയ്യുന്നുണ്ട്. കൃത്യമായ ലക്ഷ്യം വെച്ചുകൊണ്ടുള്ള ഒരു യുദ്ധത്തിൻറെ രീതിശാസ്ത്രം പശ്ചിമേഷ്യയിലെ യുദ്ധ ഗതിയിൽ കാണാൻ കഴിയുന്നുണ്ട്.