ഡല്‍ഹി പീഡനക്കേസിലെ പ്രതികളുടെ വധശിക്ഷ സുപ്രീം കോടതി ശരിവച്ചു
ഡല്‍ഹി പീഡനക്കേസിലെ നാല് പ്രതികളുടെ വധശിക്ഷ സുപ്രീം കോടതി ശരിവച്ചു. വിചാരണക്കോടതിയുടെ ഉത്തരവ് ശരിവെച്ച ഡല്‍ഹി ഹൈക്കോടതി വിധിക്കെതിരെ പ്രതികള്‍ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതി വിധി.
ഡല്‍ഹി പീഡനക്കേസിലെ നാല് പ്രതികളുടെ വധശിക്ഷ സുപ്രീം കോടതി ശരിവച്ചു. വിചാരണക്കോടതിയുടെ ഉത്തരവ് ശരിവെച്ച ഡല്‍ഹി ഹൈക്കോടതി വിധിക്കെതിരെ പ്രതികള്‍ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതി വിധി.
1971-ലെ വിമോചന യുദ്ധകാലത്തെ കുറ്റങ്ങള്‍ക്ക് ജമാഅത്തെ ഇസ്ലാമിയുടെ മുതിര്‍ന്ന നേതാവും കേന്ദ്ര നിര്‍വ്വാഹക സമിതി അംഗവുമായ മിര്‍ ക്വാസം അലിയ്ക്ക് ലഭിച്ച വധശിക്ഷ ബംഗ്ലദേശ് സുപ്രീം കോടതി ശരിവെച്ചു.
മുസ്ലിം ഭൂരിപക്ഷ ബംഗ്ലദേശിന്‍റെ ആദ്യ ഹിന്ദു ചീഫ് ജസ്റ്റിസ് ആയ സുരേന്ദ്ര കുമാര്‍ സിന്‍ഹയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ ബഞ്ച് ഒറ്റവരിയിലാണ് 64-കാരനായ അലിയുടെ അപ്പീല്‍ തള്ളിയത്. വധശിക്ഷയില്‍ നിന്ന്‍ ഒഴിവാകാന്‍ പ്രസിഡന്റിന്റെ മുന്നില്‍ ദയാഹര്‍ജി കൊടുക്കാനുള്ള ഒരു അവസരം കൂടി അലിയ്ക്ക് ഉണ്ട്.
നീതിയുടെ പേരില്‍ ഭരണകൂടത്തെ കൊണ്ട് കൊലപാതകം ചെയ്യിക്കുന്ന വധശിക്ഷ നിയമവാഴ്ചയെ സംബന്ധിച്ചിടത്തോളം അതിന്റെ പരാജയത്തെയാണ് പ്രതിനിധീകരിക്കുന്നതെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ.
ബംഗ്ലാദേശിലെ ഏറ്റവും വലിയ ഇസ്ലാമിക കക്ഷിയായ ജമാഅത്തെ ഇസ്ലാമിയുടെ മേധാവി മോതിയുര്‍ റഹ്മാന്‍ നിസാമിയ്ക്ക് 1971-ലെ വിമോചന യുദ്ധത്തിലെ കുറ്റകൃത്യങ്ങള്‍ വിചാരണ ചെയ്യുന്ന പ്രത്യേക ട്രിബ്യൂണല്‍ ബുധനാഴ്ച വധശിക്ഷ വിധിച്ചു.
നിതാരി പരമ്പര കൊലപാതക കേസിലെ കുറ്റവാളി സുരീന്ദര്‍ കോലിയുടെ വധശിക്ഷയ്ക്കെതിരെയുള്ള പുന:പരിശോധനാ ഹര്‍ജി സുപ്രീം കോടതി തള്ളി. വിധിക്കെതിരെ കുറേറ്റീവ് ഹര്‍ജി നല്‍കാന്‍ കോലിയ്ക്ക് അവസരമുണ്ട്.
വധശിക്ഷ ശരിവെച്ചതിനെതിരെയുള്ള ഹര്‍ജികള്‍ തുറന്ന കോടതിയില്‍ വാദം കേള്‍ക്കണമെന്ന് സുപ്രീം കോടതി വിധിച്ചതിനെ തുടര്‍ന്ന്‍ ഇപ്രകാരമുള്ള ആദ്യ വാദത്തിലാണ് താല്‍ക്കാലിക സ്റ്റേ.