യു.എസ് സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസിഡന്റ് ബരാക് ഒബാമയുമായി ഉച്ചകോടി തല സംഭാഷണം നടത്തുന്നതിന് മുന്നോടിയാണ് രണ്ട് രാജ്യങ്ങളും തമ്മിലുള്ള തന്ത്രപര പങ്കാളിത്തത്തിന്റെ രൂപരേഖ പുറത്തിറക്കിയത്.
സുന്നി തീവ്രവാദ സംഘടന ഇസ്ലാമിക് സ്റ്റേറ്റിനെതിരെ സിറിയയിലും യു.എസ് വ്യോമാക്രമണം നടത്തുമെന്ന് പ്രസിഡന്റ് ബരാക് ഒബാമ പ്രഖ്യാപിച്ചു. അതേസമയം, സംഘടന യു.എസിന് ഇപ്പോള്‍ നേരിട്ട് ഭീഷണി ഉയര്‍ത്തുന്നില്ലെന്നും ഒബാമ.
തീവ്രവാദി പോരാളികളുടെ നീക്കങ്ങള്‍ സംബന്ധിച്ച വിവരം ശേഖരിച്ചു കൊണ്ടിരിക്കുകയാണെന്നും സാഹചര്യം ആവശ്യപ്പെടുകയാണെങ്കില്‍ സൈനിക നടപടി സ്വീകരിക്കാന്‍ തങ്ങള്‍ തയ്യാറാണെന്നും ഒബാമ.
മോദി പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തപ്പോൾ യു.എസ് പ്രസിഡന്റ് ബറാക് ഒബാമ ഫോണിൽ വിളിച്ച് അഭിനന്ദനം അറിയിക്കുകയും യു.എസ് സന്ദർശിക്കാൻ ക്ഷണിക്കുകയും ചെയ്തിരുന്നു.
വിമതര്‍ക്കെതിരെ ഉക്രൈന്‍ സൈന്യം ആക്രമണം രൂക്ഷമാക്കിയ ലുഗാന്‍സ്ക്, ഡോനെറ്റ്സ്ക് പ്രവിശ്യകളില്‍ നിന്ന്‍ ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിനുള്ള നടപടി വിദേശകാര്യ മന്ത്രാലയം ആരംഭിച്ചു.