Skip to main content

Palarivattom case

 

 

 

 

 

 

പാലാരിവട്ടം പാലം അഴിമതികേസില്‍ ടി ഒ സൂരജ് ഉള്‍പ്പെടെയുള്ള പ്രതികള്‍ക്ക് ജാമ്യം. അറസ്റ്റിലായി രണ്ടുമാസത്തിനു ശേഷമാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.ഒന്നാം പ്രതിയും കരാര്‍ കമ്പനി എംഡിയുമായ സുമിത് ഗോയല്‍, രണ്ടാം പ്രതിയും കേരള റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് ഡെവലപ്മെന്റ് കോര്‍പറേഷന്‍ അസിസ്റ്റന്റ് ജനറല്‍ മാനേജരുമായ എംടി തങ്കച്ചന്‍, നാലാം പ്രതിയായ ടിഒ സൂരജ് എന്നിവര്‍ക്കാണ്  ഹൈക്കോടതി ജാമ്യം അനുവദിച്ചത്.  ഓഗസ്റ്റ് 30 നാണ് ഇവരെ വിജിലന്സ് അറസ്റ്റ് ചെയ്തത്. മൂന്നാം പ്രതിയായ കിറ്റ്കോ ജനറല്‍ മാനേജര്‍ ബെന്നി പോളിന് ഹൈക്കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. റിമാന്‍ഡിലായിട്ട് രണ്ടുമാസമായെന്നും ഇനിയും കസ്റ്റഡിയില്‍ വയ്ക്കേണ്ടതിന്റെ ആവശ്യമില്ലെന്നുമാണ് പ്രതികള്‍ കോടതിയില്‍ വാദിച്ചത്.

ഇതിനിടെ, പാലാരിവട്ടം മേല്‍പ്പാലം അതീവ ദുര്‍ബലമെന്ന് സംയുക്ത പരിശോധനാ സമിതിയുടെ റിപ്പോര്‍ട്ടും പുറത്ത് വന്നു. പാലത്തിന്റെ ഗര്‍ഡറില്‍ 2183 വിള്ളലുകളുണ്ട്. ഇതില്‍ 99 എണ്ണവും മൂന്ന് മില്ലിമീറ്ററില്‍ കൂടുതല്‍ നീളമുള്ളതാണ്.  പാലത്തിലൂടെ ഭാരമേറിയ വാഹനം പോകുന്നത് വിള്ളല്‍ വര്‍ധിപ്പിക്കുമെന്നാണ് വിദഗ്ധ സമിതി റിപ്പോര്‍ട്ടില്‍ പറയുന്നത്.തൃശൂര്‍ എന്‍ജിനിയറിംഗ് കോളജിലെ സ്ട്രക്ചറല്‍ എന്‍ജിനിയറിംഗ് വിഭാഗവും പൊതുമരാമത്ത് വകുപ്പിന്റെ പരിശോധന വിഭാഗവുമാണ് പഠനം നടത്തിയത്.