ടെസ്റ്റ് റാങ്കിങ്ങില്‍ ഇന്ത്യന്‍ ഓപ്പണര്‍ രോഹിത്ത് ശര്‍മ്മയ്ക്ക് ചരിത്ര നേട്ടം. രോഹിത് ശര്‍മയുടെ ടെസ്റ്റ് കരിയറിലെ ഏറ്റവും ഉയര്‍ന്ന റാങ്കാണിത്. ഐ.സി.സി പുറത്തുവിട്ട പുതിയ റാങ്കിങ്ങില്‍ പത്താം സ്ഥാനത്താണ് രോഹിത്. 722 പോയിന്റാണ് രോഹിത്തിനുള്ളത്.
ദക്ഷിണാഫ്രിക്കയ്ക്കെതിരെ അവസാന ടെസ്റ്റില്‍ നേടിയ ഇരട്ട സെഞ്ചുറിയാണ് രോഹിത്തിന് റാങ്കിങ്ങില്‍ മുന്നേറ്റമുണ്ടാക്കി കൊടുത്തത്. റാഞ്ചിയില്‍ നടന്ന അവസാന ടെസ്റ്റിന് മുമ്പ് 22ാം റാങ്കിലായിരുന്നു രോഹിത്. 12 സ്ഥാനങ്ങളാണാണ് രോഹിത് മെച്ചപ്പെടുത്തിയത്. ഏകദിന റാങ്കിങ്ങില്‍ രണ്ടാം സ്ഥാനത്താണ് രോഹിത്. ടി20യില്‍ എട്ടാം റാങ്കും രോഹിത്തിനുണ്ട്.