തിരുവനന്തപുരം
സോളാര്‍ തട്ടിപ്പ് കേസിലെ പാളിച്ചകള്‍ ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കും. സിപിഐ.എം സംസ്ഥാന സെക്രട്ടറിയേറ്റിന്റെ അനുമതിയോടെയാണ് നിയമ നടപടി.
നിയമവാഴ്ച തകര്‍ന്നിരിക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷ നേതാവ് ഹൈക്കോടതി ഇടപെടല്‍ ആവശ്യപ്പെടുന്നത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അടക്കമുള്ള ഉന്നതരെ അന്വേഷണസംഘം സംരക്ഷിക്കുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നതെന്നാണ് പരാതി.
തട്ടിപ്പിനിരയായ ശ്രീധരന് നായരുടെ മൊഴിയില്‍ തുടരന്വേഷണം നടക്കുന്നില്ലെന്നും തട്ടിപ്പില്‍ ആരോപണവിധേയരായ ജിക്കുവിനേയും സലീം രാജിനേയും അറസ്റ്റ് ചെയ്യാത്തതും ഹര്‍ജിയില്‍ ഉന്നയിക്കും. ഒപ്പം കേസിലെ പ്രതിയായ സരിത എസ്. നായരുടെ രഹസ്യമൊഴി രേഖപ്പെടുത്താത്ത എറണാകുളം എ.സി.ജെ.എമ്മിന്റെ നടപടിയേയും ചോദ്യം ചെയ്യും.