kollam
പ്രധാനമന്ത്രി നരേന്ദ്രമോഡി കൊല്ലം ബൈപാസ് ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവവും മറ്റ് ജനപ്രതിനിധികളും പങ്കെടുത്തു. മലയാളത്തിലാണ് മോഡി തന്റെ പ്രസംഗം തുടങ്ങിയത്. പ്രളയാനന്തര പുനര്‍നിര്‍മ്മാണത്തിനായി നാം കൂടുതല്‍ ശ്രദ്ധകൊടുക്കണം. കൊല്ലം ബൈപാസ് നിര്‍മാണത്തില്‍ സംസ്ഥാനത്തിന്റെ പൂര്‍ണ സഹകരണമുണ്ടായിരുന്നു. പദ്ധതികള്‍ അനിശ്ചിത കാലമായി വൈകുന്നത് കുറ്റകൃത്യമാണ്, അത് തുടരാനാവില്ലെന്നും മോഡി പറഞ്ഞു.
കൊല്ലം കണ്ടവനില്ലം വേണ്ട എന്നൊരു ചൊല്ലുണ്ട് തനിക്കും അങ്ങിനെ തന്നെയാണ് അനുഭവപ്പെടുന്നതെന്ന് പറഞ്ഞാണ് മോഡി പ്രസംഗം അവസാനിപ്പിച്ചത്.