Skip to main content
Thiruvananthapuram

 kerala-floods-fisherman

മഹാപ്രളയ സമയത്ത് രക്ഷാപ്രവര്‍ത്തില്‍ മുഖ്യ പങ്ക് വഹിച്ച കേരളത്തിലെ മത്സ്യത്തൊഴിലാളികളെ നൊബേല്‍ സമ്മാനത്തിന്  ശുപാര്‍ശ ചെയ്യുമെന്ന് ശശി തരൂര്‍ എം പി. പ്രളയത്തില്‍ അകപ്പെട്ടവരെ ദുരന്തമുഖത്ത് നിന്ന് രക്ഷപ്പെടുത്തി സുരക്ഷിത സ്ഥാനങ്ങളിലെത്തിച്ച മത്സ്യത്തൊഴിലാളികളുടെ മാതൃകാപരമായ ഇടപെടല്‍ ചൂണ്ടിക്കാട്ടി സമാധാനത്തിനുള്ള നൊബേല്‍ സമ്മാനത്തിന് ശുപാര്‍ശ ചെയ്യുമെന്ന് ശശി തരൂര്‍ പറഞ്ഞു. പുറത്തുനിന്നുള്ള എന്‍ട്രി എന്ന നിലയില്‍ ആയിരിക്കും ശുപാര്‍ശ ചെയ്യുക എന്നാണ് വിവരം.

 

സേനാ വിഭാഗങ്ങള്‍ക്ക് പോലും എത്തിപ്പെടാന്‍ കഴിയാതിരുന്ന പ്രളയ ബാധിത മേഖലകളിലേക്ക് തങ്ങളുടെ ജീവനോപാധിയായ ബോട്ടുകളുമായി എത്തി ആയിരക്കണക്കിന് പേരെയാണ് മത്സ്യതൊഴിലാളികള്‍ രക്ഷപ്പെടുത്തിയത്. ഇതുവഴി കേരളത്തിന്റെ സ്വന്തം സൈന്യമെന്ന വിശേഷണവും അവര്‍ക്ക് ലഭിച്ചു. ബി.ബി.സി അടക്കമുള്ള അന്താരാഷ്ട്ര മാധ്യമങ്ങളും മത്സ്യതൊഴിലാളികളുടെ സേവനത്തെക്കുറിച്ച് പ്രത്യേക ഫീച്ചറുകള്‍ അവതരിപ്പിരുന്നു.