Skip to main content
Thrissur

 jishnu_pranoy

പാമ്പാടി നെഹ്‌റു കോളജ് വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയി ആത്മഹത്യ ചെയ്ത സംഭവത്തില്‍ മാനേജ്‌മെന്റിനെതിരെ പ്രതിഷേധിച്ച വിദ്യാര്‍ത്ഥികളെ മനപ്പൂര്‍വ്വം തോല്‍പ്പിച്ചാതാണെന്ന് അന്വേഷണ റിപ്പോര്‍ട്ട്. ആരോഗ്യ സര്‍വ്വകലാശാല അന്വേഷണ സമതിയുടെ നിരീക്ഷണത്തിലാണ് ഈ വിദ്യാര്‍ത്ഥികളെ പരീക്ഷയില്‍ ആസൂത്രിതമായി തോത്പ്പിച്ചതാണെന്ന് കണ്ടെത്തിയത്.

 

ജിഷ്ണുവിന്റെ മരണവുമായി ബന്ധപ്പെട്ട് നെഹ്റു കോളേജ് മാനേജ്മെന്റിനെതിരെ ഈ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിക്കുകയും അന്വേഷണ സംഘം മുമ്പാകെ മൊഴി നല്‍കുകയും ചെയ്തിരുന്നു. തിന്റെ പ്രതികാര നടപടിയായി വിദ്യാര്‍ത്ഥികളെ പരിക്ഷയില്‍ മനപ്പൂര്‍വ്വം പ്രാക്ടിക്കല്‍ പരീക്ഷയില്‍ തോല്‍പ്പിക്കുകയായിരുന്നു. യഥാര്‍ഥത്തില്‍ ഇവര്‍ക്ക് ലഭിച്ച മാര്‍ക്ക് തിരുത്തി തിരുത്തിയാണ് തോല്‍പ്പിച്ചത്. ഡി.ഫാം വിദ്യാര്‍ത്ഥികളാണിവര്‍.