വനിതാമതിലില്‍ ബി.ഡി.ജെ.എസ് പ്രവര്‍ത്തകര്‍ക്ക് പങ്കെടുക്കാമെന്ന് തുഷാര്‍ വെള്ളാപ്പള്ളി. വനിതാ മതില് ശബരിമലയ്ക്കെതരില്ല. ശബരിമയ്ക്കെതിരായ ഒരു പരിപാടിയിലും പങ്കെടുക്കരുത് എന്നാണ് ബി.ഡി.ജെ.എസിന്റെ തീരുമാനം. അതിനാല്‍ വനിതാ മതിലില്‍ പ്രവര്‍ത്തകര്‍ക്ക് പങ്കെടുക്കാം.
വനിതാ മതിലിനെ ശബരിമലയുമായി കൂട്ടിക്കെട്ടരുതെന്ന് വെള്ളാപ്പള്ളി നടേശനും ആവശ്യപ്പെട്ടു. നവോത്ഥാനചിന്തകള്‍ ജാതിക്കതീതമാവണമെന്ന് സര്‍ക്കാര്‍ കരുതി. അതിന് എസ്.എന്‍.ഡി.പിയെ ക്ഷണിച്ചു, അതിലെന്താണ് തെറ്റെന്നും വെള്ളാപ്പള്ളി വാര്‍ത്താസമ്മേളനത്തില്‍ ചോദിച്ചു. ശബരിമലയിലെ ആചാരങ്ങള്‍ സംരക്ഷിക്കണമെന്ന് തന്നെയാണ് തങ്ങളുടെ നിലപാടെന്നും വെള്ളാപ്പള്ളി പറഞ്ഞു.
ബി.ജെ.പിയുടെ പിന്തുണയോടെ ബുധനാഴ്ച നടന്ന അയ്യപ്പജ്യോതിയില്‍ നിന്ന് ബി.ഡി.ജെ.എസ് നേതാക്കള്‍ വിട്ടുനിന്നിരുന്നു. പാര്‍ട്ടി അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി അടക്കമുള്ള നേതാക്കള്‍ പങ്കെടുത്തിരുന്നില്ല. ഇന്നലെ ഉച്ചയ്ക്കാണ് അയ്യപ്പജ്യോതിയില്‍ പങ്കെടുക്കാന്‍ ആവശ്യപ്പെട്ടതെന്ന് തുഷാര്‍ വെള്ളാപ്പള്ളി നടേശന് പറഞ്ഞു. കൂടിയാലോചനയ്ക്ക് സമയം ഉണ്ടായില്ലെന്നും തുഷാര്‍ പറഞ്ഞു.