അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭകളിലേക്കുള്ള വോട്ടെടുപ്പ് പൂര്‍ത്തിയായതിന് പിന്നാലെ എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നു. രാജസ്ഥാനില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്നാണ് എല്ലാ എക്സിറ്റ് പോള്‍ ഫലങ്ങളും പ്രവചിക്കുന്നത്.
ടൈംസ് നൗ :കോണ്‍ഗ്രസ് 105, ബി.ജെ.പി 85
ഇന്ത്യ ടുഡേ: കോണ്‍ഗ്രസ് 119 141, ബി.ജെ.പി 5572
മധ്യപ്രദേശില്‍ കോണ്‍ഗ്രസ് ശക്തമായ പോരാട്ടം കാഴ്ചവച്ചെന്ന് സൂചിപ്പിക്കുന്നതാണ് എക്സിറ്റ് പോള്‍ ഫലം. ഇവിടെ കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്നാണ് ഭൂരിഭാഗം സര്‍വേകളും പറയുന്നത്.. ഇന്ത്യ ടുഡേ- ആക്സിസ് മൈ ഇന്ത്യ സര്‍വേ ഫലമാണ് മധ്യപ്രദേശില്‍ കോണ്‍ഗ്രസ് മേല്‍ക്കൈ പ്രവചിക്കുന്നത്. എന്നാല്‍ ടൈംസ് നൗ ബി.ജെ.പിക്കാണ് മുന്‍തൂക്കം പ്രവചിക്കുന്നത്.
ഇന്ത്യ ടുഡേ- കോണ്‍ഗ്രസ് 104- 122, ബി.ജെ.പി 102- 120
സി.വോട്ടര്‍ : കോണ്‍ഗ്രസ്- 110- 126, ബി.ജെ.പി-90- 106
ജന്‍ കി ബാത്: ബി.ജെ.പി-108- 128, കോണ്‍ഗ്രസ്- 95-115
ടൈംസ് നൗ -ബി.ജെ.പി- 126 സീറ്റ്, കോണ്‍ഗ്രസ്-89,ബി.എസ്.പി-6
ഛത്തീസ്ഗഢില്‍ ബി.ജെ.പിക്കനുകൂലമാണ് എല്ലാ പ്രവചനങ്ങളും. ബി.ജെ.പി ഭരണം നിലനിര്‍ത്തുമെന്ന് ടൈംസ് നൗ- സിഎന്‍എക്സ് എക്സിറ്റ് പോള്‍ പ്രവചിക്കുന്നു.
ടൈംസ് നൗ: ബി.ജെ.പി-46. കോണ്‍ഗ്രസ് - 35
തെലങ്കാനയില്‍ ടി.ആര്.എസ് വീണ്ടും അധികാരത്തിലെത്തുമെന്നാണ് എല്ലാ എക്സിറ്റ് പോളുകളും പറയുന്നത്.
ടി.ആര്.എസ്- 66, കോണ്‍ഗ്രസ് -37, ബി.ജെ.പി - 7