വിന്‍ഡീസുമായുള്ള നാലാം ഏകദിനത്തില്‍ തകര്‍പ്പന്‍ ബാറ്റിങ്ങാണ് ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മ കാഴ്ച വച്ചത്. രോഹിത്തിന്റെ കരുത്തില്‍ തന്നെയാണ് ഇന്ത്യ കൂറ്റന്‍ സ്കോറായ 377ല്‍ എത്തിയതും. 162 റണ്‍സാണ് രോഹിത് അടിച്ചെടുത്തത്. കാണികള്‍ക്ക് ഇതില്‍ കൂടുതല്‍ എന്ത് വേണം? രോഹിത് ഓരോ തവണ സ്ട്രൈക്കിലെത്തുമ്പോഴും അവര്‍ 'രോഹിത്, രോഹിത്' ആര്‍ത്തുവിളിച്ചുകൊണ്ടിരുന്നു.
ഇന്ത്യയുടെ ബാറ്റിങ്ങിന് ശേഷവും ആ ആര്‍പ്പുവിളി തുടര്‍ന്നു. എന്നാല്‍ ഫീല്‍ഡിങ്ങിനിടെ തനിക്കായി ജയ് വിളിക്കുന്ന ആരാധകരെ ശ്രദ്ധയില്‍പ്പെട്ട രോഹിത് അവരെ വിലക്കി. പകരം തന്റെ ജഴ്സിയില്‍ എഴുതിയ 'ഇന്ത്യ' എന്ന പേര് അദ്ദേഹം ആരാധകര്‍ക്ക് കാണിച്ച് കൊടുത്തു. ഇത് കണ്ടയുടനെ ആരാധകര്‍ 'രോഹിത്, രോഹിത്' വിളി അവസാനിപ്പിച്ച് 'ഇന്ത്യ, ഇന്ത്യ' എന്ന് ഉറക്കെ വിളിച്ചു. ഈ വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്.