Skip to main content

 kalolsavam

സംസ്ഥാന സ്‌കൂള്‍ ശാസ്ത്ര, കായിക, കലാ മേളകള്‍ ഒഴിവാക്കാനുള്ള തീരുമാനം റദ്ദാക്കി. ആഘോഷങ്ങളില്ലാതെ മേളകള്‍നടത്താനാണ് തീരുമാനം. മേള ആഘോഷങ്ങളും ആര്‍ഭാടങ്ങളുമില്ലാതെ സര്‍ഗശേഷിയുടെ തിരഞ്ഞെടുപ്പിന് വേണ്ടി മാത്രമായിരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ് അറിയിച്ചു.

 

കലോത്സവ മാന്വുല്‍ സമിതി യോഗത്തിന് ശേഷം നിലവില്‍ തീരുമാനിച്ച വേദിയായ ആലപ്പുഴ മാറ്റണമോ എന്ന കാര്യവും തിയതിയും തീരുമാനിക്കും. 17ാം തിയതിയാണ് മാന്വുല്‍ കമ്മിറ്റി ചേരുന്നത്.

 

മേളകള്‍റദ്ദാക്കിയതിനെതിരെ മന്ത്രിമാര്‍ തന്നെ പ്രതിഷേധവുമായി രംഗത്തെത്തയ സാഹചര്യത്തിലാണ് പുതിയ തീരുമാനം. പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ ഒരു വര്‍ഷത്തേക്ക് സര്‍ക്കാര്‍ എല്ലാവിധ ആഘോഷങ്ങളും ഒഴിവാക്കാനാണ് മുമ്പ് തീരുമാനിച്ചിരുന്നത്. സ്‌കൂള്‍, സര്‍വകലാശാലാ കലോത്സവങ്ങള്‍, അന്താരാഷ്ട്ര ചലച്ചിത്രമേള, വിനോദസഞ്ചാര വകുപ്പിന്റേതടക്കം എല്ലാ വകുപ്പുകളുടെയും ആഘോഷങ്ങള്‍ എന്നിവ ഇതിലുള്‍പ്പെടും.