ഏഷ്യന്‍ ഗെയിംസില്‍ പുരുഷവിഭാഗം 1,500 മീറ്ററില്‍ ഓട്ടത്തില്‍ മലയാളി താരം ജിന്‍സണ്‍ ജോണ്‍സന് സ്വര്‍ണം. മൂന്ന് മിനിറ്റ് 44.72 സെക്കന്റില്‍ ഫിനിഷ് ചെയ്താണ് ജിന്‍സണ്‍ ഇന്ത്യയുടെ 12-ാം സ്വര്‍ണം നേടിയത്. നേരത്തെ ജിന്‍സണ്‍ 800 മീറ്ററില്‍ വെള്ളിയും നേടിയിരുന്നു.
വനിതാ വിഭാഗം 1,500 മീറ്ററില്‍ പി.യു. ചിത്ര വെങ്കലവും നേടിയിട്ടുണ്ട്. എന്നാല്‍ മലയാളി താരം ശ്രീജേഷ് നയിക്കുന്ന പുരുഷ ഹോക്കി ടീം സെമിയില്‍ മലേഷ്യയോടു തോറ്റു. ഷൂട്ട് ഔട്ടിലാണ് ഇന്ത്യ പരാജയപ്പെട്ടത്. ഇതോടെ കഴിഞ്ഞ തവണത്തെ സ്വര്‍ണമെഡല്‍ ജേതാക്കളായ ഇന്ത്യയ്ക്ക് ഇക്കുറി വെങ്കലം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.
നിലവില്‍ 12 സ്വര്‍ണവും 20 വെള്ളിയും 26 വെങ്കലവും ഉള്‍പ്പെടെ 58 മെഡലുകളാണ് ഇന്ത്യയുടെ സമ്പാദ്യം.