Skip to main content

flood affected homes

പ്രളയത്തെ തുടര്‍ന്ന് ദുരിതാശ്വാസ ക്യാമ്പുകളില്‍ അഭയം തേടിയവര്‍ വീടുകളിലേക്ക്‌ തിരികെ പോകാനൊരുങ്ങുമ്പോഴും സര്‍ക്കാര്‍ പ്രഖ്യാപിച്ച സഹായം കിട്ടിത്തുടങ്ങിയിട്ടില്ല. ക്യാമ്പുളില്‍ നിന്ന് മടങ്ങുന്നവര്‍ക്ക് ആവശ്യസാധനങ്ങളടങ്ങുന്ന പ്രത്യേക കിറ്റും ധനസഹായവും നല്‍കുമെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നു. എന്നാല്‍ ക്യാമ്പുകളില്‍ നിന്ന് മടങ്ങിയവര്‍ക്ക് ധനസഹായം ഇതുവരെ ലഭിച്ചിട്ടില്ല.

 

മുപ്പതാം തീയതി മുതല്‍ സഹായം നല്‍കി തുടങ്ങുമെന്നാണു സര്‍ക്കാര്‍ വ്യക്തമാക്കുന്നത്. സഹായധനം നേരിട്ട് നല്‍കാന്‍ ബുദ്ധിമുട്ടുണ്ടെന്നും ബാങ്ക് അക്കൗണ്ട് വഴിയേ കൈമാറാന്‍ കഴിയൂ ധനമന്ത്രി തോമസ് ഐസക് അറിയിച്ചു. എല്ലാവരും വീട്ടിലെത്തിയാലും വില്ലേജ് ഓഫീസര്‍മാര്‍ വഴി വിവരശേഖരണം നടത്തും. ദുരിതബാധിതര്‍ക്കായി എല്ലാ പഞ്ചായത്തുകളിലും ഭക്ഷ്യവിതരണ കേന്ദ്രങ്ങള്‍ തുറക്കുമെന്നും മന്ത്രി വ്യക്തമാക്കി.

 

രണ്ടോ മൂന്നോ ദിവസങ്ങള്‍ക്കുള്ളില്‍ കിറ്റുകള്‍ വിതരണം ചെയ്യും. ക്യാംപുകളില്‍ താമസിച്ചില്ലെങ്കിലും ധനസഹായം നല്‍കും. വീടുകളിലേക്ക് മടങ്ങാനാകാത്തവര്‍ക്ക് പ്രത്യേക ക്യാംപ് സജ്ജമാക്കുമെന്നും മന്ത്രി പറഞ്ഞു.