നിരവധി മാറ്റങ്ങളുമായി ഇന്ത്യന്‍ സൂപ്പര്‍ ലീഗ് അഞ്ചാം സീസണ് സെപ്റ്റംബര്‍ അവസാനത്തോടെ തുടക്കമാകും. സെപ്റ്റംബര്‍ 29ന് തുടങ്ങുന്ന ടൂര്‍ണമെന്റിന് ആറ് മാസത്തോളം ദൈര്‍ഘ്യമുണ്ടാകും. അതായത് 2019 മാര്‍ച്ച് പകുതി വരെ സീസണ് നീളും. എന്നാല്‍ തുടര്‍ച്ചയായി മത്സരങ്ങള്‍ ഉണ്ടാകില്ല. ലീഗില്‍ മൂന്ന് ഇടവേളകളുണ്ടാകും.
ഇന്ത്യന്‍ ടീമിന്റെ രണ്ട് സൗഹൃദ മത്സരങ്ങള്‍ നടക്കുന്നതിനാല്‍ ഒക്ടോബറിലും നവംബറിലും ചെറിയ ഇടവേളയും, എഎഫ്സി ഏഷ്യന്‍ കപ്പില്‍ ഇന്ത്യ കളിക്കുന്നതുമൂലം വലിയൊരു ഇടവേളയുമാണുണ്ടാവുക. ഡിസംബര്‍ പകുതിയോടെ നിര്‍ത്തിവെക്കുന്ന ലീഗ് മത്സരങ്ങള്‍ ഫെബ്രുവരിയിലായിരിക്കും പുനരാരംഭിക്കുക.
ഐ.എസ്.എല്‍ സംഘാടകരായ ഫുട്ബോള്‍ സ്പോര്‍ട്സ് ഡവലപ്മെന്റ് ലിമിറ്റഡ് ഈ വര്‍ഷം പുതിയ ടീമുകളെ ഉള്‍പ്പെടുത്തേണ്ട എന്ന് തീരുമാനിച്ചിട്ടുണ്ട്. അതിനാല്‍ പ്രമുഖ ടീമായ ഈസ്റ്റ് ബംഗളിന് ഇക്കുറി ഐ.എസ്.എല്‍ കളിക്കാനാകില്ല.