പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം റൊണാള്‍ഡോക്ക് നികുതി വെട്ടിപ്പു കേസില്‍ കനത്ത പിഴയും തടവു ശിക്ഷയും. ഏറെ നാളായി സ്പാനിഷ് കോടതിയില്‍ നടന്നു വരുന്ന കേസിലാണ് വിധിവന്നിരിക്കുന്നത്. രണ്ടു വര്‍ഷത്തെ തടവു ശിക്ഷയും പത്തൊമ്പതു ദശലക്ഷം യൂറോ (150 കോടി) പിഴയുമാണ് താരത്തിന് സ്പാനിഷ് കോടതി വിധിച്ചിരിക്കുന്നത്.
സ്പെയിനിലെ നിയമ പ്രകാരം രണ്ടു വര്‍ഷത്തില്‍ കൂടുതല്‍ തടവു ശിക്ഷ ലഭിക്കുന്നവരെയാണ് ജയിലിലേക്കയക്കുക. അതിനാല്‍ താരത്തിന് ജയിലില്‍ കിടക്കേണ്ടി വരില്ല.