പോര്‍ച്ചുഗല്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്ക് ഇപ്പോഴും വയസ്സ് ഇരുപത് തന്നെ. മുപ്പത്തിമൂന്നുകാരനായ റൊണാള്‍ഡോ റയല്‍മാഡ്രിഡ് ക്ലബ്ബ് വിട്ട് യുവന്റസിലെത്തിയതതിനെ തുടര്‍ന്ന് നടത്തിയ വൈദ്യപരിശോധനയില്‍, താരത്തിന് ഇരുപതുകാരന്റേതിന് തുല്യമായ കായികക്ഷമതയുണ്ടെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.
ഇക്കഴിഞ്ഞ റഷ്യന്‍ ലോകകപ്പില്‍ രേഖപ്പെടുത്തിയ ഏറ്റവും കൂടുതല്‍ വേഗതയേറിയ ഓട്ടവും റൊണാള്‍ഡോയുടെ വകയായിരുന്നു. മണിക്കൂറില്‍
33.98 കിലോമീറ്റര്‍.