Skip to main content

  amitabh bachchan, manju warrier

നടി മഞ്ജു വാര്യരും അമിതാഭ് ബച്ചനും ഒരുമിച്ചഭിനയിച്ച പരസ്യം പിന്‍വലിച്ചു. കല്യാണ്‍ ജ്വല്ലറിയുടെ പുതിയ പരസ്യമാണ് വിവാദത്തെ തുടര്‍ന്ന് പിന്‍വലിച്ചത്. 

 

ബാങ്ക് ജീവനക്കാരെ മോശമായി ചിത്രീകരിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ഓള്‍ ഇന്ത്യാ ബാങ്കേഴ്സ് കോണ്‍ഫെഡറേഷന്‍ ഈ പരസ്യത്തിനെതിരെ രംഗത്തുവന്നിരുന്നു.പരസ്യത്തിലൂടെ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരെ അപകീര്‍ത്തിപ്പെടുത്തുകയാണെന്നും  ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും സംഘടന വ്യക്തമാക്കിയിരുന്നു. തുടര്‍ന്നാണ് പരസ്യം പിന്‍വലിച്ചത്. 

 

പരസ്യത്തിന്റെ ഹിന്ദി പതിപ്പില്‍ അമിതാഭ് ബച്ചന്റെ മകളാണ് മഞ്ജുവിന്റെ സ്ഥാനത്ത് വേഷമിട്ടിരുന്നത്.