Skip to main content
New York

pinarayi-vijayan, kk shylaja

നിപ്പാ വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കേരളം കൈക്കൊണ്ട മാതൃകാപരമായ നടപടികള്‍ക്ക്  അമേരിക്കയിലെ ഹ്യൂമന്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ അംഗീകാരം. അമേരിക്കയില്‍ വച്ച് നടന്ന ചടങ്ങില്‍ കേരള മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ഷൈലജ ടീച്ചറും എറ്റു അംഗീകാരം ഏറ്റുവാങ്ങി.

 

ഇന്‍സ്റ്റിറ്റ്യൂട്ട് സഹസ്ഥാപകനും പ്രശസ്ത വൈദ്യശാസ്ത്ര ഗവേഷകനുമായ ഡോ.ഫോബര്‍ട്ട് ഗെലോ ആണ് ഉപഹാരം സമ്മാനിച്ചത്. തുടര്‍ന്ന്  അദ്ദേഹം മുഖ്യമന്ത്രിയും ആരോഗ്യ മന്ത്രിയുമായും ചര്‍ച്ച നടത്തി. എച്ച്.ഐ.വി. വൈറസ് കണ്ടെത്തിയ ശാസ്ത്ര സംഘത്തിലെ പ്രമുഖനാണ് ഡോ. ഗെലോ.