Skip to main content

gavaskar

പോലീസ് ഡ്രൈവറെ മര്‍ദ്ദിച്ച കേസില്‍ എ.ഡി.ജി.പി സുദേഷ് കുമാറിന്റെ മകളുടെ അറസ്റ്റ് തടയാനാകില്ലെന്ന് ഹൈക്കോടതി. എ.ഡി.ജി.പിയുടെ മകള്‍ക്ക് പ്രത്യേക പത്യേക പരിഗണന നല്‍കാനാകില്ല. സാധാരണ പൗരനുള്ള അവകാശം മാത്രമേ എ.ഡി.ജി.പിയുടെ മകള്‍ക്കും ഉള്ളൂ എന്നും കോടതി വ്യക്തമാക്കി.

 

മകള്‍ക്കെതിരായ എഫ്.ഐ.ആര്‍ റദ്ദാക്കണമെന്ന ആവശ്യം വ്യാഴാഴ്ച കോടതി പരിഗണിക്കും. നിരപരാധിയാണെന്നും തന്നെയാണ് കേസില്‍ പ്രതിയാക്കിയിരിക്കുന്നത്. അതിനാല്‍ എഫ്.ഐ.ആര്‍ റദ്ദാക്കി തുടര്‍ നടപടികള്‍ അവസാനിപ്പിക്കണമെന്നാണ് ആവശ്യം.