Skip to main content
Bengaluru

gauri lankesh, parasuram

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതി പരശുറാം വാഗ്മോറെ(26) കുറ്റം സമ്മതിച്ചു.
തന്റെ മതത്തെ രക്ഷിക്കാനാണ് കൊലപാതകം നടത്തിയത്, കൃത്യം നടത്തുന്ന സമയത്ത് അത് ഗൗരി ലങ്കേഷാണെന്ന് തനിക്കറിയില്ലായിരുന്നു. കൊലപാതകത്തിന് ശേഷമാണ് താന്‍ ആരെയാണ് കൊലപ്പെടുത്തിയതെന്ന് മനസ്സിലായതെന്നും പരശുറാം ചോദ്യം ചെയ്യലില്‍ പോലീസിനോട് പറഞ്ഞു.

 

2017 മെയ് മാസത്തിലാണ് തന്നെ ചിലര്‍ സമീപിച്ച് ഹിന്ദുമതത്തെ രക്ഷിക്കാന്‍ ഒരു കൊലപാതകം നടത്തണമെന്ന് ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് താന്‍ സമ്മതിച്ചു. സെപ്റ്റംബര്‍ മൂന്നിന് ബെംഗളൂരുവില്‍ എത്തിക്കുകയും കൊലയ്ക്കുള്ള പരിശീലനം നല്‍കി എന്നും പരശുറാം മൊഴി നല്‍കിയിട്ടുണ്ട്

 

ഗൗരി ലങ്കേഷന്റെ വീടിനു മുന്നിലെ സിസിടിവിയിലെ ദൃശ്യം ഇയാളുടേതാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാള്‍ക്ക് ശ്രീരാമസേന അടക്കമുള്ള ഹിന്ദു സംഘടനകളുമായി ബന്ധമുണ്ടെന്ന് നേരത്തെ പൊലീസ് പറഞ്ഞിരുന്നു. പരുശുറാമിന്റെ മൊഴി പോലീസ് പൂര്‍ണമായും വിശ്വസിച്ചിട്ടില്ല.
കൊലയ്ക്ക് പിന്നില്‍ കൂടുതല്‍ പേരുണ്ടെന്ന അനുമാനത്തിലാണ് പോലീസ്.

 

2017 സെപ്റ്റംബര്‍ അഞ്ചിനാണു ബെംഗളൂരുവിലെ വീടിനുമുന്നില്‍ വച്ച് ഗൗരി ലങ്കേഷ് വെടിയേറ്റു മരിച്ചത്.