സോളാര്‍ തട്ടിപ്പ് വിഷയം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് സമര്‍പ്പിച്ചു. സോളാര്‍ തട്ടിപ്പ് കേസില്‍ പറ്റിക്കപ്പെട്ട ശ്രീധരന്‍ നായരുടെ മൊഴിയെകുറിച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ടാണ് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്.
അതേ സമയം ശ്രീധരന്‍ നായര്‍ തന്നെ കണ്ടിരുന്നെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയില്‍ വ്യക്തമാക്കി. ആ കൂടിക്കാഴ്ച ക്വാറി ആവശ്യത്തിനു വേണ്ടി നിവേദനം നല്‍കാനായിരുന്നെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. എന്നാല്‍ ശ്രീധരന്‍ നായരുടെ അന്യായത്തില്‍ മുഖ്യമന്ത്രിയെ കണ്ടിരുന്നു എന്ന് ഉണ്ടായിരുന്നെന്നും പിന്നീട് നല്‍കിയ രഹസ്യ മൊഴിയില്‍ മുഖ്യമന്ത്രിയെ കണ്ടില്ലെന്നും ഉള്ളതായാണ് സൂചന. ഇതിനെ കുറിച്ച് അന്വേഷിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. സോളാര്‍ കേസില്‍ ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ഉള്‍പ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി രാജിവച്ച് ജുഡീഷ്യല്‍ അന്വേഷണം നേരിടണമെന്നും പ്രതിപക്ഷം നിയമസഭയില്‍ വ്യക്തമാക്കി.
അതേ സമയം സോളാര്‍തട്ടിപ്പുകേസില്‍ റിമാന്‍ഡിലായിരുന്ന നടിയും നര്‍ത്തകിയുമായ ശാലുമേനോന്‍റെ ജാമ്യാപേക്ഷ കോടതി തള്ളി മൂന്ന് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു. വിശദമായ ചോദ്യം ചെയ്യലിനായി ശാലുവിനെ കസ്റ്റഡിയില്‍ വിട്ടുതരണമെന്ന പോലീസിന്റെ ആവശ്യം പരിഗണിക്കുകയായിരുന്നു കോടതി. തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയുടെതാണ് തീരുമാനം.
സോളാര്‍ പ്രശ്നം ചര്‍ച്ച ചെയ്യുന്നതിന്റെ ഭാഗമായി സഭയില്‍ കര്‍ശന സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. നിയമസഭാ പരിസരത്ത് വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി.