Skip to main content
Malappuram

cinema theater

സിനിമാ തിയേറ്ററില്‍ വച്ച് പത്ത് വയസ്സില്‍ താഴെ പ്രായമുള്ള പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതി കസ്റ്റഡിയില്‍. പാലക്കാട് തൃത്താല സ്വദേശി മൊയ്തീന്‍ കുട്ടിയാണ് പിടിയിലായത്. മലപ്പുറത്തെ ഒരു തിയേറ്ററില്‍ കഴിഞ്ഞ ഏപ്രില്‍ 18നാണ് സംഭവം നടന്നത്. തൊട്ടടുത്ത സീറ്റിലിരുന്ന ഇയാള്‍ കുട്ടിയെ ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. തിയേറ്ററിലെ ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ ഇന്ന് മാധ്യമങ്ങള്‍ പുറത്ത് വിട്ടതോടെയാണ് നടപടിയുണ്ടായിരിക്കുന്നത്.

 

കുട്ടിയുടെ അമ്മയെന്ന് തോന്നിപ്പിക്കുന്ന സ്ത്രീയും ഈ സംഭവം നടക്കുമ്പോള്‍ തിയേറ്ററില്‍ ഒപ്പമുണ്ടായിരുന്നു. കുട്ടിയെ പ്രതി ഉപദ്രവിക്കുന്നത് കണ്ടിട്ടും ഇവരുടെ ഭാഗത്ത് നിന്ന് യാതൊരു പ്രതികരണം ഉണ്ടായില്ലെന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. സിനിമ തുടങ്ങി അവസാനിക്കുന്നത് വരെ ഇയാള്‍ കുട്ടിയോട് ക്രൂരത തുടര്‍ന്നു. KL 46 G 240 എന്ന ബെന്‍സ് കാറിലാണ് മൊയ്തീന്‍കുട്ടി തിയേറ്ററിലേക്കെത്തിയത്.

 

തിയേറ്റര്‍ അധികൃതര്‍ ഈ ദൃശ്യം ചൈല്‍ഡ്‌ലൈനും പോലീസിനും നല്‍കിയിരുന്നു. പിന്നീട് വാഹനം മൊയ്തീന്‍ കുട്ടിയുടേതാണ് എന്ന് തിരിച്ചറിഞ്ഞിട്ടും പോലീസ് കേസെടുക്കാന്‍ തയ്യാറായിരുന്നില്ല. തുടര്‍ന്നാണ് മാധ്യമങ്ങള്‍ക്ക് ദൃശ്യങ്ങള്‍ പുറത്ത് വിടേണ്ടി വന്നത്.