Skip to main content

nutmeg

കേരളത്തില്‍ സജീവമായി കൃഷി ചെയ്യുന്ന ഒരു നാണ്യ വിളയാണ് ജാതി. നാണ്യവിളയെന്നതിനുപരി ജാതിക്കക്ക് ചില ഔഷധ ഗുണങ്ങളുമുണ്ട്. ദഹന സംബന്ധമായ രോഗങ്ങള്‍ക്ക് ഏറ്റവും ഉത്തമമായ ഒറ്റമൂലിയാണ് ജാതിക്കയും ജാതിപത്രിയും ജാതിക്കയുടെ പുറത്തുള്ള ചുവന്ന ഭാഗം. ജാതിക്കായോ പത്രിയോ അരച്ച് തേനിലോ, ചൂട് വെള്ളതിലോ ചേര്‍ത്ത് കഴിച്ചാല്‍ വയറുവേദനയും ദഹനക്കേടും മാറും.

 

nutmeg

ജാതിക്ക അരച്ച് തലയില്‍ പുരട്ടിയാല്‍ തലവേദനക്ക് ശമനമുണ്ടാകും. മോണപഴുപ്പ്, പല്ലുവേദന ഇവക്ക് ജാതിക്കായും ഇന്തുപ്പും ചേര്‍ത്ത് അരച്ച് തേച്ചാല്‍ പെട്ടെന്ന് ശമനമുണ്ടാകും. ജാതി പത്രിയിട്ട് തിളപ്പിച്ച വെള്ളം പതിവായി കുടിക്കുന്നത് അമിത വണ്ണം കുറയ്ക്കാന്‍ സഹായകരമാണ്.