Thiruvananthapuram
കത്തുവ സംഭവത്തില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച്ച സംസ്ഥാനത്തുണ്ടായ ഹര്‍ത്താല്‍ ആഹ്വാനത്തിന്റെ ഉറവിടം പോലീസ് കണ്ടെത്തി. വോയ്‌സ് ഓഫ് യൂത്ത് എന്ന വാട്‌സ് ആപ്പ് ഗ്രൂപ്പുകള്‍ വഴിയാണ് സന്ദേശങ്ങള്‍ പ്രചരിച്ചത്. ഈ ഗ്രൂപ്പിന്റെ അഡ്മിനായ 16 വയസ്സുകാരന്റെ ഫോണ്‍ പോലീസ് പിടിച്ചെടുത്തു.
കുട്ടിയെ അഡ്മിനാക്കി യഥാര്‍ത്ഥ പ്രതികള്‍ രക്ഷപ്പെടാന്‍ ശ്രമിക്കുകയാണോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. മറ്റു ചില വാട്‌സ്ആപ്പ് ഗ്രൂപ്പ് അഡ്മിന്‍മാരും പോലീസിന്റെ നിരീക്ഷണത്തിലാണ്
സംസ്ഥാനത്താകെ കലാപം സൃഷ്ടിക്കും വിധം ഹര്‍ത്താലിന് ആഹ്വാനം നല്‍കിയ സന്ദേശം തയാറാക്കിയവരെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്. തിരുവനന്തപുരം, കിളിമാനൂര്‍ സ്വദേശികളായ അഞ്ചു പേരാണ് മഞ്ചേരി പൊലീസിന്റെ കസ്റ്റഡിയിലുളളത്.