Skip to main content

 commonwealth-games

വര്‍ണാഭമായ ചടങ്ങുകളോടെ 21ാമത് കോമണ്‍വെല്‍ത്ത് ഗെയിംസിന് ഓസ്‌ട്രേലിയയിലെ ഗോള്‍ഡ്‌കോസ്റ്റില്‍ തുടക്കമായി. ഗോള്‍ഡ് കോസ്റ്റിലെ കരാറ സ്‌റ്റേഡിയത്തില്‍ വച്ചായിരുന്നു ഉദ്ഘാടന ചടങ്ങുകള്‍. പതിനൊന്നു ദിവസം നീണ്ടുനില്‍ക്കുന്ന  ഗെയിംസില്‍ ഇക്കുറി 71 രാജ്യങ്ങളില്‍ നിന്ന് 23 ഇനങ്ങളിലായി 45,000 അത്‌ലറ്റുകളാണ് മേളയില്‍ മാറ്റുരയ്ക്കുന്നത്.

 

ഇന്ത്യയില്‍ നിന്ന് 225 അംഗ സംഘമാണ് മത്സരത്തിനിറങ്ങുന്നത്. മാര്‍ച്ച് പാസ്റ്റില്‍ ഇന്ത്യയ്ക്കായി ത്രിവര്‍ണ്ണ പതാകയേന്തുന്നത് റിയോ ഒളിംപിക്‌സ് വെള്ളിമെഡല്‍ ജേതാവായ ബാഡ്മിന്റണ്‍ താരം പി.വി. സിന്ധുവാണ്.  ലണ്ടന്‍ ഒളിംപിക്‌സിലെ വെങ്കല ജേതാക്കളായ മേരി കോം, സൈന നേഹ്‌വാള്‍, ഗഗന്‍ നരാംഗ്, ഒളിംപിക്‌സില്‍ ഇരട്ട മെഡല്‍ നേടിയ സുശീല്‍ കുമാര്‍ എന്നീ താരങ്ങളും ഇന്ത്യന്‍ സംഘത്തിലുണ്ട്.