Delhi
സി.ബി.എസ്.ഇ ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. കോച്ചിംഗ് സെന്റര്‍ നടത്തിപ്പുകാരനായ വിക്കിയാണ് അറസ്റ്റിലായത്. ദില്ലി രാജേന്ദര്‍ നഗറിലാണ് വിക്കിയുടെ കോച്ചിംഗ് സെന്റര്‍. കണക്കും ഇക്കണോമിക്‌സും ഈ കോച്ചിംഗ് സെന്ററില്‍ പഠിപ്പിച്ചിരുന്നു.
മാര്‍ച്ച് 26നാണ് സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസിലെ ഇക്കണോമിക്‌സ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്ന വിവരം പുറത്ത് വരുന്നത്. വിദ്യാര്‍ത്ഥികള്‍ പരീക്ഷാഹാളില്‍ പരീക്ഷ എഴുതുമ്പോഴാണ് സംഭവം. പരീക്ഷകള്‍ റദ്ദാക്കിയതും വീണ്ടും നടത്താനുമുള്ള സി.ബി.എസ്.ഇയുടെ തീരുമാനം 28 ലക്ഷത്തോളം കുട്ടികളെയാണ് ബാധിച്ചിരിക്കുന്നത്.