ഓസ്ട്രേലിയയില്‍ നടക്കുന്ന കോമണ്‍വെല്‍ത്ത് ഗെയിംസിനുള്ള ഇന്ത്യന്‍ ഹോക്കി ടീമിനെ പ്രഖ്യാപിച്ചു. മിഡ് ഫീല്‍ഡര്‍ മന്‍പ്രീത് സിംഗ് നായകനായ ടീമില്‍ ഒരു ഇടവേളയ്ക്ക് ശേഷം മലയാളി ഗോള്‍കീപ്പര്‍ പി.ആര് ശ്രീജേഷ് തിരിച്ചെത്തി.
വെയില്‍സ്, ഇംഗ്ലണ്ട്, പാകിസ്താന്, മലേഷ്യ എന്നീ രാജ്യങ്ങള്‍ ഉള്‍പ്പെട്ട പൂള് ബിയിലാണ് ഇന്ത്യ സ്ഥാനംനേടിയിരിക്കുന്നത്. ഏപ്രില്‍ ഏഴിന് പാകിസ്താനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം.
മന്ദീപ് സിംഗ്, ലളിത് കുമാര്‍ ഉപാധ്യ, ആകാശ്ദീപ് സിംഗ്, എസ് വി സുനില്‍, ഗുര്‍ജന്‍ സിംഗ്, ദില്‍പ്രീത് സിംഗ്, ചിങ്ലെന്‍സന സിംഗ്, സുമിത്, വിവേക് സാഗര്‍ പ്രസാദ്, രൂപീന്ദര്‍പാല്‍ സിംഗ്, ഹര്‍മന്‍പ്രീത് സിംഗ്, വരുണ്‍ കുമാര്‍, കോതാജിത് സിംഗ്, ഗുരീന്ദര്‍ സിംഗ്, അമിത് രോഹിദാസ്,
സൂരജ് കര്‍ക്കെറെ എന്നിവരും 18 അംഗ ടീമില്‍ ഇടം പിടിച്ചിട്ടുണ്ട്.