Skip to main content
തിരുവനന്തപുരം

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കേരള ഗവര്‍ണര്‍ നിഖില്‍ കുമാറുമായി കൂടിക്കാഴ്ച നടത്തി. രാജ്ഭവനിലെത്തിയാണ് കൂടിക്കാഴ്ച നടത്തിയത്. സോളാര്‍ അടക്കമുള്ള വിവാദ വിഷയങ്ങള്‍ കേരളത്തില്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഗവര്‍ണറുമായുള്ള മുഖ്യമന്ത്രിയുടെ കൂടിക്കാഴ്ച.

 

നിലവിലെ രാഷ്ട്രീയ സ്ഥിതി അനുസരിച്ച് ഈ കൂടിക്കാഴ്ച്ച പ്രാധാന്യമര്‍ഹിക്കുന്നതാണ്. എന്നാല്‍ ഇതൊരു പതിവ് സന്ദര്‍ശനം മാത്രമാണെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് പ്രതികരിച്ചത്.