പ്രശസ്ത തീര്‍ത്ഥാടന കേന്ദ്രമായ മലയാറ്റൂര്‍ കുരിശുമുടിയില്‍ വൈദികന്‍ കപ്യാരുടെ കുത്തേറ്റ് മരിച്ചു. മലയാറ്റൂര്‍ കുരിശുമുടി റെക്ടര്‍ ഫാ. സേവ്യര്‍ തേലക്കാടാ (52)ണ് മരിച്ചത്. ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. കിരിശുമുടി പള്ളിയിലെ മുന്‍ കപ്യാര്‍ ജോണി എന്നയാളാണ് വൈദികനെ കുത്തിയത്.
ഗുരുതരമായി പരുക്കേറ്റ വൈദികനെ അങ്കമാലിയിലെ ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വൈദികന്റെ ഇടതുകാലിലും തുടയിലുമാണ് കുത്തേറ്റത്. തുടയിലെ ആഴത്തിലുള്ള മുറിവാണ് മരണത്തിന് കാരണമായത്.
സ്ഥിരം മദ്യപാനിയായിരുന്ന കപ്യാര്‍ ജോണിയെ മൂന്ന് മാസങ്ങള്‍ക്ക് മുമ്പാണ് പിരിച്ച് വിടുന്നത്. മദ്യപിച്ച് പലരുമായും ഇയാള്‍ വഴക്കുകയും പതിവാണ്. ഇക്കാരണങ്ങള്‍ കൊണ്ടാണ് ജോണിയെ പിരിച്ച് വിട്ടത്.
ഇന്ന് ഉച്ചയോടെ കുരിശുമലയിലെ ആറാം സ്ഥലത്ത് വച്ച്, തന്നെ ജോലിയില്‍ തിരികെ എടുക്കണമെന്ന് ആവശ്യപ്പെട്ട് ജോണി അച്ചനെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് അച്ചനുമായി വാക്കു തര്‍ക്കമുണ്ടാവുകയും ഇതിനൊടുവില്‍ ജോണി അച്ചനെ കുത്തുകയുമായിരുന്നു. തുടര്‍ന്ന് ഇയാള്‍ വനത്തിലേക്കോടി രക്ഷപ്പെടുകയായിരുന്നെന്നും പോലീസ് പറഞ്ഞു.