Skip to main content
Bhubaneswar


 bride-groom-die-in-blast-ani

വിവാഹത്തിന് ലഭിച്ച സമ്മാനം പൊട്ടിത്തെറിച്ച് നവവരനും മുത്തശ്ശിയും മരിച്ചു. വധുവിന് ഗുരുതരമായി പരുക്കേറ്റു. ഒഡീഷയിലെ ബൊലാഗിര്‍ ജില്ലയില്‍ വെള്ളിയാഴ്ചയാണ്  സംഭവം നടന്നത്. സമ്മാനപ്പൊതി തുറന്ന് നോക്കുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു.

 

 bride-groom-die-in-blast-ani

മുത്തശ്ശി സംഭവ സ്ഥലത്തുവച്ചും നവവരന്‍ ആശുപത്രയില്‍ എത്തിച്ച ശേഷവുമാണ് മരണപ്പെട്ടത്. വധുവിന്റെ നില ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. കഴിഞ്ഞ 18നായിരുന്നു ഇവരുടെ വിവാഹം.

 

സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. തെളിവുകള്‍ ശേഖരിച്ചുവരികയാണെന്നും ആരാണ് സമ്മാനം നല്‍കിയതെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണെന്നും പോലീസ് പറഞ്ഞു.