Skip to main content

Iain Hume, kerala blasters

കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ സൂപ്പര്‍ താരം ഇയാന്‍ ഹ്യൂമിന് പരുക്ക്. ഈ സീസണിലെ ഇനിയുള്ള മത്സരങ്ങളില്‍ താരം കളിച്ചേക്കില്ലെന്ന് കേരളാ ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റ്  ട്വിറ്ററിലൂടെ അറിയിച്ചു. പൂനെക്കെതിരെ നടന്ന കഴിഞ്ഞ മത്സരത്തിലാണ് ഹ്യൂമിന് പരുക്കേറ്റത്.

 

എന്നാല്‍ പരുക്കില്‍ നിന്ന് മുക്തനായി എത്രയും വേഗം കളത്തലെത്താന്‍ കഴിയുമെന്ന പ്രതീക്ഷായാണ് ഹ്യൂമേട്ടന്‍ പങ്കുവയ്ക്കുന്നത്. കഠിനമായ തീരുമാനമാണെന്നും പക്ഷെ അത് അനിവാര്യമാണെന്നും ഹ്യൂമേട്ടന്‍ പറയുന്നു. താന്‍ കൂടുതല്‍ കരുത്തനായും ഫിറ്റായും പ്രതികാരം തീര്‍ക്കാന്‍ താന്‍ തിരിച്ചു വരുമെന്നും, നിങ്ങള്‍ക്ക് എന്റെ വാക്കുകള്‍ വിശ്വസിക്കാമെന്നും  ഹ്യൂമേട്ടന്‍ ട്വിറ്ററില്‍ കുറിച്ചു.

 

ഇന്ന് കൊല്‍ക്കത്തയുമായിട്ടാണ് ബ്ലാസ്റ്റേഴ്‌സിന്റെ കളി. നിലവില്‍ 14 മത്സരങ്ങളില്‍ നിന്ന് 20 പോയന്റുള്ള ബ്ലാസ്റ്റേഴ്‌സ ആറാം സ്ഥാനത്താണ്. ഇനിയുള്ള എല്ലാ മത്സരങ്ങളും ജയിച്ചാല്‍ മാത്രമേ ബ്ലസ്റ്റേഴ്‌സിന് ആദ്യ നാലില്‍ എത്താന്‍ സാധിക്കുകയൊള്ളൂ. അതിനാല്‍ ഇന്നത്തെ കളിയിലും വിജയത്തില്‍ കുറഞ്ഞതൊന്നും ബ്ലാസ്റ്റേഴ്‌സും മഞ്ഞപ്പടയും ആഗ്രഹിക്കുന്നില്ല.

 

എന്നാല്‍ ഇന്നത്തെ മത്സരത്തില്‍ ഹ്യൂമിനും, നാല് മഞ്ഞക്കാര്‍ഡ് കണ്ട ക്യാപ്റ്റന്‍ ജിങ്കനും കളിക്കാനാവില്ലെന്നത് ബ്ലാസ്റ്റേഴ്‌സിന് വലിയ തിരിച്ചടി തന്നെയാണ്.