Dubai
സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്ക് ദുബായില്‍ യാത്രാ വിലക്ക്. ബിനോയ് വായ്പ വാങ്ങിയ പണം തിരിച്ചുകൊടുക്കാത്തതിനെ തുടര്‍ന്ന് ജാസ് ടൂറിസം കമ്പനിയുടെ ഉടമ അല്‍ മര്‍സൂഖി നല്‍കിയ പരാതിയിലാണ് നടപടി.
കഴിഞ്ഞയാഴ്ചയാണ് മര്‍സൂഖി ദുബായ് പോലീസില്‍ പരാതി നല്‍കിയത്. ഇതിനെ തുടര്‍ന്ന് നിലവില്‍ ദുബായിലുള്ള ബിനോയിയെ വിമാനത്താവളത്തില്‍ തടയുകയായിരുന്നു. ഇതോടെ ബിനോയ് കേരളത്തിലേക്ക് വരാനാകാതെ കുടുങ്ങിയിരിക്കുകയാണ്.
ബിനോയ്ക്ക് യാത്രാ വിലക്കുണ്ടെന്ന കാര്യം സഹോദരന്‍ ബിനീഷ് കോടിയേരി സ്ഥിരീകരിച്ചു. 13 കോടിയുടെ തട്ടിപ്പ് നടത്തിയെന്ന വാര്‍ത്ത ശരിയല്ല. ഒരു കോടി 72 ലക്ഷം രൂപയുടെ കാര്യത്തില്‍ മാത്രമാണ് തര്‍ക്കമുള്ളതെന്നും ബിനീഷ് തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.