Hyderabad
തെലങ്കാനയില്‍ ഭാര്യയുടെ കാമുകനെന്ന് തെറ്റിദ്ധരിച്ച് അമ്മയ്‌ക്കൊപ്പം കിടക്കുകയായിരുന്ന മകനെ അച്ഛന്‍ മഴുകൊണ്ട് വെട്ടി. 14 കാരനായ മകനെ ഗുരുതര പരിക്കുകളുമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തെലങ്കാനയെ കുര്‍ണൂല്‍ ജില്ലയിലെ ഗുട്ടുപാലെ ഗ്രാമത്തില്‍ വെള്ളിയാഴ്ച്ചയായിരുന്നു സംഭവം.
ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധം ഉണ്ടെന്ന് സംശയിക്കുന്നയാളായിരുന്നു സോമണ്ണ. അങ്ങനെയിരിക്കെയാണ് വെള്ളിയാഴ്ച വീട്ടിലെത്തിയപ്പോള്‍
ഭാര്യയ്‌ക്കൊപ്പം ആരോ കിടക്കുന്നത് കണ്ടത്. തുടര്‍ന്ന് ഒന്നും നോക്കാതെ മഴുവെടുത്ത് ആക്രമിക്കുകയായിരുന്നു. അച്ഛന്റെ ആക്രമണത്തില്‍ 14കാരനായ പരശുറാമിന്റെ കൈക്കും തോളെല്ലിനും ഗുരുതര പരിക്കേറ്റിട്ടുണ്ട്. സോമണ്ണയ്‌ക്കെതിരെ ഐപിസി 307 പ്രകാരം കേസെടുത്തു.