Skip to main content
Palakkad

newbornbaby

പാലക്കാട് കുനിശ്ശേരിയില്‍ യുവതിയും പൊള്ളാച്ചി സ്വദേശിയായ ഭര്‍ത്താവും ചേര്‍ന്ന് വിറ്റ കുഞ്ഞിനെ തമിഴ്‌നാട് ഈറോഡില്‍ നിന്ന് കണ്ടെത്തി. കഴിഞ്ഞ മാസം 29 നാണ് ദമ്പതികള്‍ കുട്ടിയെ വിറ്റത്. കുഞ്ഞിനെ വാങ്ങിയ ജനാര്‍ദ്ദനന്‍ എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. കുഞ്ഞിനെ പോലീസ് മലമ്പുഴ ആനന്ദ് ഭവനിലേക്ക് മാറ്റി.

 

ഇക്കഴിഞ്ഞ ക്രിസ്തുമസ് ദിനത്തിലാണ് യുവതി പാലക്കാടി ജില്ലാ ആശുപത്രിയില്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ഇവര്‍ക്ക് മറ്റു നാലു കുട്ടികള്‍കൂടിയുണ്ട്. കുഞ്ഞുങ്ങളെ വളര്‍ത്താനുള്ള സാമ്പത്തിക ബുദ്ധിമുട്ടിനെ തുടര്‍ന്ന് ഭര്‍തൃമാതാവിന്റെ നിര്‍ദേശപ്രകാരമാണ് കുട്ടിയെ വിറ്റത്. പ്രസവത്തിന് പോയ യുവതി കുഞ്ഞില്ലാതെ തിരിച്ചെത്തിയപ്പോള്‍ പ്രദേശവാസികള്‍ അങ്കണവാടി അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് സാമൂഹ്യനീതി വകുപ്പ് ഇടപെട്ടാണ് പോലീസില്‍ പരാതി നല്‍കിയത്.