Skip to main content
Thiruvananthapuram

binoy-kodiyeri

സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിയില്‍നിന്നു പണം ലഭിക്കാനുണ്ടെന്ന കാര്യം ഇടപാടുകാരന്‍ രാഹുല്‍ കൃഷ്ണയുടെ കുടുംബം സ്ഥിരീകരിച്ചു. പ്രശ്‌നം ഒത്തുതീര്‍പ്പാക്കാനായി പലതവണ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. തുടര്‍ന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് പരാതി നേരിട്ടു നല്‍കിയിരുന്നെന്ന് രാഹുല്‍ കൃഷ്ണയുടെ ഭാര്യാപിതാവ് രാജേന്ദ്രന്‍ പറഞ്ഞു.

 

ബിനോയ് പണം കടമെടുത്ത ഹസന്‍ ഇസ്മായില്‍ അബ്ദുല്ല അല്‍ മര്‍സൂഖിയുടെ ഉടമസ്ഥതയിലുള്ള ജാസ് ടൂറിസം കമ്പനിയുടെ ബിസിനസ് പങ്കാളിയാണു രാഹുല്‍ കൃഷ്ണ. രാഹുലുമായുള്ള പരിചയം ഉപയോഗിച്ചാണ് ബിനോയ് കോടിയേരിയും ചവറ എം.എല്‍.എ എന്‍.വിജയന്‍പിള്ളയുടെ മകന്‍ ശ്രീജിത്തും പണം വാങ്ങിയത്. ശ്രീജിത്ത് പണം തിരിച്ചടയ്ക്കാതായതോടെ രാഹുല്‍ പരാതി നല്‍കുകയായിരുന്നു.