ഐ.സി.സി ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍ അവാര്‍ഡ് 2017 ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്‌ലി്ക്ക്. കഴിഞ്ഞ വര്‍ഷത്തെ മികച്ച ഏകദിന താരത്തിനുള്ള അവാര്‍ഡും കോഹ്‌ലിക്കാണ്. ഇത് രണ്ടാം തവണയാണ് കോഹ്‌ലി ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം നേടുന്നത്. ഓസ്‌ട്രേലിയന്‍ നായകന്‍ സ്റ്റീവ് സ്മിത്താണ് മികച്ച ടെസ്റ്റ് താരം.
ടി20 യിലെ പ്രകടനത്തിന് ഇന്ത്യന്‍ താരം യുസ്‌വേന്ദ്ര ചാഹലിന് പുരസ്‌കാരം ലഭിച്ചു. ബംഗലൂരുവില്‍ ഇംഗ്ലണ്ടിനെതിരെ 25ന് ആറു വിക്കറ്റ് പ്രകടനം നടത്തിയതാണ് ചഹലിനെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്.
ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി നയിക്കുന്ന 2017ലെ ഐസിസി ഏകദിന ടീമില്‍ മൂന്ന് ഇന്ത്യന്‍ താരങ്ങള്‍ ഇടംപിടിച്ചിട്ടുണ്ട്. കോഹ്‌ലിയെ കൂടാതെ രോഹിത് ശര്‍മ്മയും പേസ് ബൗളര്‍ ജസ്പ്രീത് ബുംറയുമാണ് ടീമിലുള്ളത്.
ഐ.സി.സിയുടെ 2017 ലെ ടെസ്റ്റ് ടീമിനേയും കോഹ്‌ലി തന്നെയാണ് നയിക്കുന്നത്. ചേതേശ്വര്‍ പുജാരയും രവിചന്ദ്ര അശ്വിനുമാണ് ടെസ്റ്റ് ടീമില്‍ ഇടംപിടിച്ച മറ്റു ഇന്ത്യന്‍ താരങ്ങള്‍.