ജെ.ഡി.യു വീരേന്ദ്രകുമാര്‍ വിഭാഗം യുഡിഎഫ് ബന്ധം അവസാനിപ്പിച്ചു. ഇനി തങ്ങള്‍ എല്‍.ഡി.എഫിനൊപ്പം പ്രവര്‍ത്തിക്കുമെന്നും, കഴിഞ്ഞ ഏഴ് വര്‍ഷമായി യു.ഡി.എഫിനൊപ്പം നിന്നപ്പോള്‍ രാഷ്ട്രീയപരമായി നിരവധി നഷ്ടങ്ങള്‍ ഉണ്ടായെന്നും വീരേന്ദ്രകുമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
മുന്നണിമാറ്റത്തെ സംബന്ധിച്ച് സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ തീരുമാനമായിരുന്നു. പാര്‍ട്ടിയുടെ 14 ജില്ലാ സെക്രട്ടറിമാരും നീക്കത്തെ അനുകൂലിച്ചു.യുഡിഎഫ് വിടുന്നതിന്നതിന് തടസം നിന്നിരുന്ന മുന്‍ മന്ത്രി കെ പി മോഹനന് സംസ്ഥാന സെക്രട്ടേറിയറ്റില്‍ നിലപാട് മയപ്പെടുത്തിയതോടെയാണ് മുന്നണി മാറ്റം എന്ന തീരുമാനത്തിലേക്ക് ജെ.ഡി.യു ഒറ്റക്കെട്ടായി എത്തിയത്.നിലവില്‍ ഇടതുമുന്നണിക്കൊപ്പമുള്ള ജെ.ഡി.എസില്‍ ലയിക്കാതെ ഒറ്റയ്ക്കു നില്‍ക്കാനാണ് പാര്‍ട്ടിയുടെ ആലോചന.
രാജിവച്ച ഒഴിവിലുള്ള രാജ്യസഭാ സീറ്റും ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഒരു സീറ്റും നിയമസഭാ തിരഞ്ഞെടുപ്പില്‍ എട്ടുസീറ്റും വേണമെന്ന് ജെഡിയു എല്‍.ഡി.എഫില്‍ ആവശ്യപ്പെട്ടേക്കും എന്നാണ് സൂചന.