ഉത്തേജക മരുന്ന് ഉപയോഗിച്ചെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ക്രിക്കറ്റ് താരം യൂസഫ് പഠാന് ബി.സി.സി.ഐ വിലക്കേര്‍പ്പെടുത്തി. മുന്‍കാല പ്രാബല്യത്തോടെ അഞ്ചുമാസത്തേക്കാണ് വിലക്ക്. ഫലത്തില്‍, 2017 ഓഗസ്റ്റ് 15 ന് ആരഭിച്ച വിലക്ക് ഈ മാസം 14ന് അവസാനിക്കും.
കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ആഭ്യന്തര ടി ട്വന്റി മത്സരത്തിനിടയില്‍ പഠാന് നല്കിയ മൂത്ര സാമ്പിള്‍ പരിശോധിച്ചപ്പോഴാണ് ഉത്തേജക മരുന്ന് ഉപയോഗിച്ചതായി കണ്ടെത്തിയത്. ടെര്‍ബ്യൂട്ടലൈന്റെ അംശമാണ് കണ്ടെത്തിയത്. മരുന്ന് മാറി കുത്തിവച്ചതാണെന്നാണ് പഠാന് നല്‍കിയിരിക്കുന്ന വിശദീകരണം.
ഐ.പി.എല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരമായിരുന്ന പഠാനെ ഇത്തവണ അവര്‍ ടീമില്‍ നിലനിര്‍ത്തിയിട്ടില്ല.