Malappuram
മലപ്പുറം വഴിക്കടവില്‍ ബസ്റ്റോപ്പിലേക്ക് ലോറി പാഞ്ഞുകയറി രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു, പത്തിലധികം പേര്‍ക്ക് പരിക്ക്. മണിമൂളി സി.കെ.എച്ച് എസ്.എസ്സിലെ മൂന്നാം ക്ലാസ് വിദ്യാര്‍ഥികളായ മുഹമ്മദ് ഷാമില്‍, ഫിദമോള്‍ എന്നിവരാണ് മരിച്ചത്. പരിക്കേറ്റവരെ നിലമ്പൂരിലെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു, മൂന്ന് പേരുടെ നില ഗുരുതരമാണ്. വഴിക്കടവിനടുത്തുള്ള മണിമൂഴി ബസ്സ്‌റ്റോപ്പിന് സമീപം രാവിലെ 9.30 തോടെയാണ് അപകടം ഉണ്ടായത്.
ചുരമിറങ്ങി വന്ന ലോറി നിയന്ത്രണം വിട്ട് അവിടെയുണ്ടായിരുന്ന ഇലക്ട്രിക് പോസ്റ്റിലും മറ്റ് വഹനങ്ങളിലും ഇടിച്ച ശേഷം ബസ് സ്റ്റോപ്പില്‍ നില്‍ക്കുകയായിരുന്ന വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്ക് പാഞ്ഞുകയറുകയായിരുന്നു. ഡ്രൈവറുടെ അശ്രദ്ധയാണ് അപകടകാരണമെന്നാണ് വിവരം.