Skip to main content
Thrissur

school kalolsavam

അന്‍പത്തിയെട്ടാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് തൃശൂരില്‍ തുടക്കമായി. മേളയുടെ ഉദ്ഘാടനത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ എത്തിയില്ല. ഔദ്യോഗിക തിരക്ക് കാരണമാണ് ഉദ്ഘാടനത്തിനെത്താന്‍ സാധിക്കാത്തത് എന്നാണ് വിശദീകരണം. എന്നാല്‍ സിപിഎമ്മിന്റെ കൊല്ലം ജില്ലാ സമ്മേളനത്തില്‍ പങ്കെടുന്നതിനാലാണ് പിണറായി വിജയന്‍ എത്താത്തത് എന്നാണ് വിവരം.മുഖ്യമന്ത്രിയുടെ അഭാവത്തില്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനാണ്‌ കലോല്‍സവം ഉദ്ഘാടനം ചെയ്തത്.
 

 

രാവിലെ ഒന്‍പത് മണിക്ക് വടക്കുംനാഥന്റെ മുന്നില്‍ മെഗാ തിരുവാതിരയോടെയാണ് മേളയ്ക്ക് തുടക്കമായത്. 1000 കുട്ടികളാണ് തിവാതിരയില്‍ പങ്കെടുത്തത്. പത്തരയോടെയാണ് ഉദ്ഘാടനച്ചടങ്ങുകള്‍ ആരംഭിച്ചത്.നൃത്തശില്‍പത്തോടെയാണ് പ്രധാനവേദി ഉണര്‍ന്നത

 

ഇന്നു മുതല്‍ വരുന്ന പത്താം തീയതി വരെയാണ് കലോല്‍സവം നടക്കുന്നത്. അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് തൃശൂര്‍ കലോത്സവത്തിന് വേദിയാകുന്നത്. പൂക്കളുടെയും, ചെടികളുടെയും, പഴങ്ങളുടെയും പേരുകളാണ് വേദികള്‍ക്ക് നല്‍കിയിരിക്കുന്നത്. ഇരുപത്തിനാല് വേദികളിലാണ് ഇത്തവണത്തെ മത്സരങ്ങള്‍ നടക്കുന്നത്.
 

പരിഷ്‌കരിച്ച മാന്വല്‍, എല്ലാവര്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷ, വിജിലന്‍സ് നിരീക്ഷണം, പങ്കെടുക്കുന്ന എല്ലാവര്‍ക്കും ട്രോഫി, കുറഞ്ഞ ദിവസങ്ങളില്‍ കൂടുതല്‍ വേദികളിലായി കൂടുതല്‍ ഇനങ്ങള്‍ തുടങ്ങി നിരവധി പ്രത്യേകതകള്‍ ഇത്തവണത്തെ കലോത്സവത്തിനുണ്ട്.